നടൻ ദിലീപിന്റെ കരിയറിലെ 150-ാമത് ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ ഫൈനൽ മിക്സ് പൂർത്തിയായി. നിർമാതാവ് ലിസ്റ്റിൻ സ്റ്റിഫനാണ് ഇക്കാര്യം അറിയിച്ചത്. ബിന്‍റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 9 മുതൽ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും.
പൂര്‍ണ്ണമായും ഒരു കുടുംബ ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറക്കാര്‍ പറയുന്നത്. ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും ജോസ്കുട്ടി ജേക്കബും ആണ്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രവും ദിലീപിനൊപ്പമുള്ള പ്രിൻസ് ആൻഡ് ഫാമിലി തന്നെ. ദിലീപ്, ധ്യാൻ എന്നിവർക്കൊപ്പം ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.
The post ദിലീപ് ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ മെയ് 9 മുതൽ തിയറ്ററുകളിൽ appeared first on Malayalam Express.