Saturday, May 17, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

മികച്ച താരനിരയും പുതുക്കിയ റേസ് മെഷീനുകളുമായി പെട്രോണാസ് ടിവിഎസ് റേസിങ് ദേശീയ ചാമ്പ്യന്‍ഷിപ്പിന്

by News Desk
May 3, 2025
in SPORTS
മികച്ച-താരനിരയും-പുതുക്കിയ-റേസ്-മെഷീനുകളുമായി പെട്രോണാസ്-ടിവിഎസ്-റേസിങ്-ദേശീയ-ചാമ്പ്യന്‍ഷിപ്പിന്

മികച്ച താരനിരയും പുതുക്കിയ റേസ് മെഷീനുകളുമായി പെട്രോണാസ് ടിവിഎസ് റേസിങ് ദേശീയ ചാമ്പ്യന്‍ഷിപ്പിന്

കൊച്ചി: മുന്‍നിര റേസര്‍മാര്‍ക്കാപ്പം മെച്ചപ്പെടുത്തിയ റേസിങ് മെഷീനുകളും ഉള്‍പ്പെടുത്തി ഇന്ത്യന്‍ റേസിങ് രംഗത്തെ അതികായരായ പെട്രോണാസ് ടിവിഎസ് റേസിങ് ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പ് (ഐഎന്‍ആര്‍സി) 2025 സീസണിന്റെ ആദ്യ റൗണ്ടിനൊരുങ്ങുന്നു. മെയ് നാലിന് നാസിക്കിലാണ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ട് തുടങ്ങുന്നത്. നാല് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള റേസിങ് മികവിന്റെ പിന്‍ബലത്തില്‍ പുതിയ സീസണില്‍ ഇറങ്ങുന്ന പെട്രോണാസ് ടിവിഎസ് റേസിങിന് കഴിഞ്ഞ മത്സരങ്ങളിലെല്ലാം 80% വിജയ നിരക്കുണ്ട്.

അടിമുടി മാറ്റം വരുത്തിയ റേസിങ് മെഷീനുകളുമായാണ് പെട്രോണാസ് ടിവിഎസ് റേസിങ് ടീം ഇത്തവണ ഇറങ്ങുന്നത്. ഡാക്കര്‍ റാലി പോലുള്ള ആഗോള പ്രീമിയര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്ന് പാഠങ്ങളുള്‍ക്കൊണ്ട് മെച്ചപ്പെടുത്തിയ മിഡ്‌റേഞ്ച്-ടോപ്പ്എന്‍ഡ് പ്രകടനത്തോടെ വേഗത്തിലുള്ള കോര്‍ണറിങ് ആക്‌സിലറേഷന്‍, ഉയര്‍ന്ന ശരാശരി വേഗത, മെച്ചപ്പെട്ട റാലി സ്റ്റേജ് ടൈമിങ് എന്നിവ നല്‍കുന്ന വിധത്തിലാണ് പുതിയ മാറ്റങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

സൂപ്പര്‍ ബൈക്ക്, സൂപ്പര്‍ സ്‌പോര്‍ട്, വിമണ്‍, സ്‌കൂട്ടേഴ്‌സ് ക്ലാസുകളിലെ മികച്ച റൈഡര്‍മാര്‍ ഉള്‍പ്പെടുന്നതാണ് പെട്രോണാസ് ടിവിഎസ് റേസിങ് നിര. അബ്ദുള്‍ വാഹിദ്, രാജേന്ദ്ര ആര്‍.ഇ, സാമുവല്‍ ജേക്കബ് എന്നിവരാണ് സൂപ്പര്‍ ബൈക്ക് പ്രോ-എക്‌സ്‌പേര്‍ട്ട് ഗ്രൂപ്പ് എയിലുള്ളത്. ഇമ്രാന്‍ പാഷ, ബന്തെയ്‌ലാങ് ജൈര്‍വ, സച്ചിന്‍ ഡി എന്നിവര്‍ സൂപ്പര്‍ സ്‌പോര്‍ട് 260 ഗ്രൂപ്പ് ബിയിലും, ഐശ്വര്യ പിസ്സെ വിമണ്‍ ക്ലാസ് ഗ്രൂപ്പ് ബിയിലും ഉള്‍പ്പെടുന്നു. 210 സിസി വരെയുള്ള സ്‌കൂട്ടേഴ്‌സ് ഗ്രൂപ്പ് ബിയില്‍ ആസിഫ് അലി, ഷമിം ഖാന്‍, കാര്‍ത്തിക് എന്‍ എന്നിവരാണ് ടീമംഗങ്ങള്‍.

പെട്രോണാസ് ടിവിഎസ് റേസിങില്‍ ഓരോ സീസണും തങ്ങളുടെ തുടര്‍ച്ചയായ മികവിന്റെ ഒരു പുതിയ അധ്യായമാണെന്ന് പുതിയ സീസണിനെ കുറിച്ച് സംസാരിക്കവേ ടിവിഎസ് മോട്ടോര്‍ കമ്പനി പ്രീമിയം ബിസിനസ് മേധാവി വിമല്‍ സംബ്ലി പറഞ്ഞു. നാല് പതിറ്റാണ്ടുകളുടെ റേസിങ് പാരമ്പര്യത്തിന്റെ പിന്‍ബലത്തില്‍ അത്യാധുനിക മെഷീനുകള്‍, ലോകോത്തര കഴിവുകള്‍, മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനുള്ള അഭിനിവേശം എന്നിവയാല്‍ നയിക്കപ്പെടുന്ന ഒരു വിജയകരമായ സംസ്‌കാരം ഞങ്ങള്‍ കെട്ടിപ്പടുത്തിട്ടുണ്ട്. അന്താരാഷ്‌ട്ര പ്രോഗ്രാമുകള്‍ക്ക് കീഴില്‍ പരിശീലനം ലഭിച്ച മികച്ച റൈഡര്‍ നിരയ്‌ക്കൊപ്പം ഐഎന്‍ആര്‍സി 2025നുള്ള തങ്ങളുടെ അപ്‌ഗ്രേഡഡ് റാലി ബൈക്കുകള്‍ ഈ പ്രതിബദ്ധതയുടെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ShareSendTweet

Related Posts

പ്രജ്ഞാനന്ദയുടെ-ബെങ്കോ-ഗാംബിറ്റില്‍-യുഎസിന്റെ-വെസ്ലി-സോ-വീണു;-കിരീടത്തിനരികെ-പ്രജ്ഞാനന്ദ;-വീണ്ടും-തോറ്റ്-എറ്റവും-പിന്നില്‍-ലോകചാമ്പ്യന്‍-ഗുകേഷ്
SPORTS

പ്രജ്ഞാനന്ദയുടെ ബെങ്കോ ഗാംബിറ്റില്‍ യുഎസിന്റെ വെസ്ലി സോ വീണു; കിരീടത്തിനരികെ പ്രജ്ഞാനന്ദ; വീണ്ടും തോറ്റ് എറ്റവും പിന്നില്‍ ലോകചാമ്പ്യന്‍ ഗുകേഷ്

May 16, 2025
ദോഹ-ഡയമണ്ട്-ലീഗ്-ജാവലിന്‍-ത്രോയില്‍-നീരജ്-ചോപ്രയ്‌ക്ക്-വെളളി,-90.23-മീറ്റര്‍-ദൂരമെറിഞ്ഞ്-ചരിത്രം-കുറിച്ചു
SPORTS

ദോഹ ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെളളി, 90.23 മീറ്റര്‍ ദൂരമെറിഞ്ഞ് ചരിത്രം കുറിച്ചു

May 16, 2025
മലപ്പുറത്തെ-സെവന്‍സ്-ഫുട്ബാള്‍-അല്ല-ലോകത്തിലെ-പ്രൊഫഷണല്‍-ഫുട്ബാള്‍-എന്ന്-അബ്ദുറഹിമാന്‍-എന്നാണ്-അറിയുക
SPORTS

മലപ്പുറത്തെ സെവന്‍സ് ഫുട്ബാള്‍ അല്ല ലോകത്തിലെ പ്രൊഫഷണല്‍ ഫുട്ബാള്‍ എന്ന് അബ്ദുറഹിമാന്‍ എന്നാണ് അറിയുക

May 16, 2025
ലയണല്‍-മെസി-കേരളത്തിലേക്കില്ല,-അര്‍ജന്റീന-ഫുട്ബാള്‍-ടീമും-വരില്ല
SPORTS

ലയണല്‍ മെസി കേരളത്തിലേക്കില്ല, അര്‍ജന്റീന ഫുട്ബാള്‍ ടീമും വരില്ല

May 16, 2025
ശ്രീഹരി-ഭാരതത്തിന്റെ-86-ാം-ഗ്രാന്‍ഡ്-മാസ്റ്റര്‍
SPORTS

ശ്രീഹരി ഭാരതത്തിന്റെ 86-ാം ഗ്രാന്‍ഡ് മാസ്റ്റര്‍

May 16, 2025
ലോക-ടെസ്റ്റ്-ജേതാക്കളെ-കാത്തിരിക്കുന്നത്-49.28-കോടി-രൂപ
SPORTS

ലോക ടെസ്റ്റ് ജേതാക്കളെ കാത്തിരിക്കുന്നത് 49.28 കോടി രൂപ

May 16, 2025
Next Post
ബീറ്റ്‌റൂട്ട്-കൊണ്ടൊരു-‘അഡാറ്-പണി’-;-ചോറ്-തീരുന്നതറിയില്ല​

ബീറ്റ്‌റൂട്ട് കൊണ്ടൊരു 'അഡാറ് പണി' ; ചോറ് തീരുന്നതറിയില്ല​

ബിജെപി-പ്രവർത്തകൻ-1.2-കിലോ-കഞ്ചാവും-എംഡിഎംഎയും-സൂക്ഷിച്ച്-വച്ചത്-പൂജാ-മുറിയിൽ,-പോലീസിനു-പിടികൊടുക്കാതെ-പ്രതി-ഓടി-രക്ഷപ്പെട്ടു

ബിജെപി പ്രവർത്തകൻ 1.2 കിലോ കഞ്ചാവും എംഡിഎംഎയും സൂക്ഷിച്ച് വച്ചത് പൂജാ മുറിയിൽ, പോലീസിനു പിടികൊടുക്കാതെ പ്രതി ഓടി രക്ഷപ്പെട്ടു

പഴയ-​ഗേറ്റിൽ-തൂങ്ങി-കളിക്കുന്നതിനിടെ-ഗേറ്റും-മതിലും-തകർന്നുവീണ്-അ‍ഞ്ച്-വയസുകാരന്-ദാരുണാന്ത്യം

പഴയ ​ഗേറ്റിൽ തൂങ്ങി കളിക്കുന്നതിനിടെ ഗേറ്റും മതിലും തകർന്നുവീണ് അ‍ഞ്ച് വയസുകാരന് ദാരുണാന്ത്യം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025 മെയ് 17: ഇന്നത്തെ രാശിഫലം അറിയാം
  • പ്രജ്ഞാനന്ദയുടെ ബെങ്കോ ഗാംബിറ്റില്‍ യുഎസിന്റെ വെസ്ലി സോ വീണു; കിരീടത്തിനരികെ പ്രജ്ഞാനന്ദ; വീണ്ടും തോറ്റ് എറ്റവും പിന്നില്‍ ലോകചാമ്പ്യന്‍ ഗുകേഷ്
  • ദോഹ ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെളളി, 90.23 മീറ്റര്‍ ദൂരമെറിഞ്ഞ് ചരിത്രം കുറിച്ചു
  • ട്രംപ് പാക് പക്ഷത്തോ?
  • എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികദിനമായ മെയ് 20 യുഡിഎഫ് കരിദിനമായി ആചരിക്കും; അടൂര്‍ പ്രകാശ്

Recent Comments

No comments to show.

Archives

  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.