തിരുവനന്തപുരം: കരുതിക്കൂട്ടിയുള്ള ആക്രമണമാണ് തനിക്കെതിരെ നടന്നതെന്നു തെളിയിക്കുന്ന റിപ്പോർട്ട് ലഭിച്ചെന്ന് നടൻ ബാല. മനസ്സിൽ വിചാരിക്കാത്തൊരാളും കാശിനുവേണ്ടി തനിക്കെതിരെ പ്രവർത്തിച്ചെന്നും നടന് വെളിപ്പെടുത്തുന്നു. അവരുടെ പേര് പറയാൻ സാധിക്കില്ലെന്നും തന്റെ വാക്കുകളായിരുന്നു ശരിയെന്ന് ഇപ്പോൾ തെളിഞ്ഞെന്നും ബാല വിഡിയോയിലൂടെ പറഞ്ഞു. ഞാൻ പണ്ടേ ഒരുകാര്യം പറഞ്ഞിരുന്നു. ഇതൊരു കൂട്ടായ ആക്രമണമാണ്, കാശിനു വേണ്ടിയാണെന്നും പറഞ്ഞിരുന്നു. മൂന്നാം തിയതി ഒരുകാര്യം കണ്ടപ്പോൾ തകര്‍ന്നുപോയി. ഒരിക്കലും വിചാരിച്ചില്ല, പക്ഷേ പേരു പറയാൻ പറ്റില്ല, അവരും കാശിനു വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ […]