ആമിർ ഖാൻ പുതിയ ചിത്രവുമായി തിരിച്ചെത്തിയിരിക്കുന്നു. 2007ൽ പുറത്തിറങ്ങിയ ‘താരേ സമീൻ പർ’ എന്ന ചിത്രത്തിന്റെ തുടർച്ചയായ സിത്താരെ സമീൻ പറിലൂടെ. 2025 ജൂൺ 20ന് ചിത്രം തിയറ്ററുകളിൽ എത്തും. പ്രണയവും ചിരിയും വികാരങ്ങളും നിറഞ്ഞതായിരിക്കും ചിത്രമെന്ന് ആദ്യ പോസ്റ്റർ വ്യക്തമാക്കുന്നു. താരേ സമീൻ പർ കഥയും സംവിധാനവും നിര്‍മാണവും ആമിര്‍ ഖാനായിരുന്നു. എന്നാല്‍ സിത്താരെ സമീൻ പര്‍ സംവിധാനം ചെയ്യുന്നത് ആര്‍. എസ് പ്രസന്നയാണ്.
താരെ സമീൻ പർ ദർശീൽ സഫാരിയെ നായകനായി അവതരിപ്പിച്ചപ്പോൾ, ആമിർ ഖാൻ പ്രൊഡക്ഷൻസ് സിതാരേ സമീൻ പർ എന്ന ചിത്രത്തിലൂടെ 10 പുതുമുഖ അഭിനേതാക്കളെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അരോഷ് ദത്ത, ഗോപി കൃഷ്ണ വർമ, സംവിത് ദേശായി, വേദാന്ത് ശർമ, ആയുഷ് ബൻസാലി, ആശിഷ് പെൻഡ്സെ, ഋഷി ഷഹാനി, ഋഷഭ് ജെയിൻ, നമൻ മിശ്ര, സിമ്രാൻ മങ്കേഷ്‌കർ എന്നിവരാണ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നത്.
The post ആമിർ ഖാന്‍റെ ‘സിത്താരെ സമീൻ പർ’ റിലീസിന് ശേഷം ഒ.ടി.ടിയിൽ പ്രദർശിപ്പിക്കില്ല appeared first on Malayalam Express.