ഡല്‍ഹി: ഇന്ത്യ- പാക് സംഘര്‍ഷം ശക്തമായിരിക്കെ ഒരു മാസത്തെ ശമ്പളം നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് സംഭാവന ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനും ഭീകരതയെ ഉന്മൂലനം ചെയ്യുന്നതിനും ധീരമായി പോരാടുന്ന രാജ്യത്തിന്റെ സായുധ സേനകള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായിയാണ് സംഭാവന നല്‍കാന്‍ തീരുമാനിച്ചതെന്നും തെലങ്കാന മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും സമാനമായ നിര്‍ദ്ദേശം നല്‍കുമെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പഞ്ചാബിലെ ഫിറോസ്പൂരിലെ ജനവാസമേഖലയില്‍ ഡ്രോണ്‍ ആക്രമണമുണ്ടായി. അതില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്കേറ്റതായും എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അവന്തിപ്പുരയില്‍ ഡ്രോണ്‍ വെടിവെച്ചിട്ടു. അതിര്‍ത്തിയിലെ മൂന്ന് ജില്ലകളില്‍ നിന്നുളളവരെ ബങ്കറുകളിലേക്ക് മാറ്റി. അമൃത്സറില്‍ നാല് ഡ്രോണുകളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. അമൃത്സര്‍ വിമാനത്താവളം മെയ് 15 വരെ അടച്ചിടും.
The post ഇന്ത്യ- പാക് സംഘര്‍ഷം; ഒരു മാസത്തെ ശമ്പളം നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് നല്‍കി രേവന്ത് റെഡ്ഡി appeared first on Express Kerala.