മുന്‍ രാഷ്ട്രപതിയും രാജ്യത്തിന്റെ ആദ്യ ഉപരാഷ്ട്രപതിയും പ്രഗത്ഭനായ അധ്യാപകനും തത്വ ചിന്തകനും എഴുത്തുകാരനുമായ ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ സ്മരണാര്‍ഥമാണ് സെപ്റ്റംബര്‍ 5 ദേശീയ അധ്യാപകദിനമായി ആചരിക്കുന്നത്. അന്നേദിവസം അദ്ദേഹത്തിന്റെ ജന്‍മദിനമാണ്. രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്‌കാര ജേതാവ് കൂടിയാണ് അദ്ദേഹം. ഈ വേളയില്‍ നമ്മുടെ ജീവിതത്തെ സ്വാധീനിച്ച പ്രിയ അധ്യാപകര്‍ക്ക് നേരാം ഊഷ്മളമായ സ്‌നേഹാശംസകള്‍.
- അറിവിന്റെ ആകാശത്തെ സ്‌നേഹ മഴവില്ല് ; പ്രിയ അധ്യാപികയ്ക്ക് ഹൃദയം നിറഞ്ഞ സ്‌നേഹാശംസകള്‍
- അറിവിന്റെ നേര്‍വഴിയും അതുല്യ സ്നേഹവും പകര്‍ന്ന് ഇനിയും മുന്നേറുക…പ്രിയ അധ്യാപകര്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍
- അറിവും ആനന്ദവും പകര്‍ന്ന് വാത്സല്യക്കരുതലോടെ നേര്‍വഴി നടത്തിയവര്‍ നിങ്ങള്‍ ; പ്രിയ അധ്യാപകര്‍ക്ക് ഹൃദയം നിറഞ്ഞ സ്‌നേഹാശംസകള്‍
- അറിവ് പകര്‍ന്നവര്‍, അനുഭവങ്ങള്‍ സമ്മാനിച്ചവര്‍, ജീവിതം പഠിപ്പിച്ചവര്‍…പ്രിയ അധ്യാപകര്‍ക്ക് സ്‌നേഹാശംസകള്‍
- ചുവടുകള്‍ പിഴയ്ക്കുമ്പോള്‍ നേര്‍വഴി കാട്ടിത്തരുന്ന പ്രിയര്‍ ; എല്ലാ അധ്യാപകര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍
- സ്‌നേഹത്തില്‍ ചാലിച്ച് പാഠങ്ങള്‍ പകര്‍ന്ന കാവലാള്‍ ; പ്രിയ അധ്യാപകന് ഹൃദയം നിറഞ്ഞ ആശംസകള്‍
- അറിവിന്റെ അണയാ വെളിച്ചവും, ഉറവ വറ്റാത്ത സ്നേഹവും ; പ്രിയ അധ്യാപികയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍
- വാക്കിലും നോക്കിലും പരിധിയില്ലാ കരുതലുമായി ചേര്‍ത്തുപിടിച്ച അതുല്യന്‍… പ്രിയ അധ്യാപകന് ഹൃദയം നിറഞ്ഞ സ്‌നഹാശംസകള്‍
- തിരുത്തിത്തന്നവര്‍, കൈപിടിച്ച് നടത്തിയവര്‍ ; പ്രിയ അധ്യാപകര്‍ക്ക് സ്‌നേഹാശംസകള്‍
- താങ്ങും തണലുമായി നിന്നവര്‍, വഴിച്ചാലുകള്‍ തെളിച്ചുതന്നവര്‍ ; പ്രിയ അധ്യാപകര്‍ക്ക് സ്‌നേഹാശംസകള്‍
- അറിവിന്റെ പ്രകാശമായി തിളങ്ങുക, വാത്സല്യവഴിയില്‍ അനന്തകാലം…പ്രിയ അധ്യാപികയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍
- അറിവ് പടര്‍ത്തുക, സ്‌നേഹമയിയായി തുടരുക, കനിവിന്‍ വഴിയില്‍ അനന്തകാലം, പ്രിയ അധ്യാപികയ്ക്ക് ഊഷ്മളമായ സ്‌നേഹാശംസകള്‍
- പ്രിയ അധ്യാപകരുടെ സ്നേഹവേരുകള്‍ ഞങ്ങളില്‍ ഇനിയുമാഴട്ടെ അനുസ്യൂതം…ഹൃദയം നിറഞ്ഞ ആശംസകള്‍
- അറിവേകി തുടരുക, സ്‌നേഹക്കൂട്ടായി പടരുക ; പ്രിയ അധ്യാപകന് ഹൃദയം നിറഞ്ഞ ആശംസകള്‍
- ഊര്‍ജസ്രോതസ്സായി തിളങ്ങുകയെന്നും…പ്രിയ അധ്യാപകന് ഊഷ്മളമായ ആശംസകള്‍
- അധ്യാപകരേകുന്നു പരിധിയില്ലാ പരിരക്ഷ…ഏവര്‍ക്കും സ്നേഹനിറവാര്‍ന്ന ആശംസകള്‍
- കനിവോടെ, കരുത്തോടെ മുന്നേറുകയെന്നും…സ്‌നേഹം നിറഞ്ഞ അധ്യാപക ദിനാശംസകള്‍
- നിറചിരിയെന്നും തിളങ്ങട്ടെ, കനിവിന്‍ ഹൃദയം തിളങ്ങട്ടെ…വാത്സല്യനിറവാര്‍ന്ന അധ്യാപക ദിനാശംസകള്‍
- അറിവിന്‍ ലോകത്തെ സ്നേഹസൗന്ദര്യമാണ് അധ്യാപകര്‍…ഹൃദ്യമായ ആശംസകള്‍
- അധ്യാപകരുടെ സ്‌നേഹവാത്സല്യങ്ങളുടെ മധുരം നുണഞ്ഞ് വളര്‍ന്നവര്‍ നമ്മള്‍…ഊഷ്മളമായ ആശംസകള്‍
- സാര്‍ഥകമാക്കാം അധ്യാപകരുടെ സ്വപ്‌നങ്ങള്‍…ഹൃദയം നിറഞ്ഞ സ്‌നേഹാശംസകള്‍
- കനിവേറും വിളക്കായി തുടരുക, ജീവിതങ്ങളില്‍ അറിവിന്റെ വെളിച്ചം നിറയ്ക്കുക ; പ്രിയ അധ്യാപികയ്ക്ക് ആശംസകള്‍
- സ്നേഹത്തണലും വിളക്കുമാണ് അധ്യാപകര്‍…ഏവര്‍ക്കും ഹൃദ്യമായ സ്‌നേഹാശംസകള്‍
- സ്‌നേഹക്കരുതലിന്റെ അധ്യാപകത്തണലില്‍ സുരക്ഷിതമീ ജീവിതം…ഹൃദയം നിറഞ്ഞ ആശംസകള്‍
- അതുല്യസ്നേഹത്തിന്റെ കരുതലേകും കാവലാളുകള്‍…സ്നേഹപൂര്‍ണമായ അധ്യാപക ദിനാശംസകള്‍
- സ്‌നേഹമഹാപ്രവാഹമായി തുടരുകയെന്നും…പ്രിയ അധ്യാപികയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍
- ഉത്സാഹത്തിന്റെയും ഉന്‍മേഷത്തിന്റെയും ഊര്‍ജ സ്രോതസ്സ്…പ്രിയ അധ്യാപികയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍
- അധ്യാപകര്‍ ചൊരിയും അറിവിന്‍ പ്രകാശത്തില്‍ തിളങ്ങുന്നു ലോകം…ഏവര്‍ക്കും ഹൃദ്യമായ ആശംസകള്‍









