
പാകിസ്ഥാനിലെ തങ്ങളുടെ കച്ചവടം അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ച് യമഹ. ഔദ്യോഗിക സോഷ്യൽ അക്കൗണ്ടിൽ ഒരു വാർത്താക്കുറിപ്പ് പുറത്തിറക്കിക്കൊണ്ടാണ് കമ്പനി ഈ വിവരം പങ്കുവെച്ചത്. പാകിസ്ഥാനിൽ തങ്ങളുടെ മോട്ടോർസൈക്കിളുകളുടെ ഉത്പാദനം നിർത്തുകയാണെന്ന് കമ്പനി അറിയിച്ചു.
വർഷങ്ങളായി ഉപഭോക്താക്കൾ നൽകിയ വിശ്വാസത്തിനും പിന്തുണയ്ക്കും കമ്പനി നന്ദി പറഞ്ഞു. ഈ തീരുമാനം അവരുടെ മാറിയ ബിസിനസ് തന്ത്രത്തിന്റെ ഭാഗമാണെന്നും അവർ വ്യക്തമാക്കി. ഇതിനായി കമ്പനി അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഒരു കത്ത് പുറത്തിറക്കിയിട്ടുണ്ട്.
Also Read: ഫോക്സ്‍വാഗൺ വിർടസിന്‍റെ വിലയിൽ വൻ കുറവ്
പാകിസ്ഥാന് നന്ദി പറഞ്ഞ് യമഹ
പാകിസ്ഥാനിലെ എല്ലാ ഉപഭോക്താക്കളുടെയും വർഷങ്ങളുടെ വിശ്വസ്തതയ്ക്കും വിശ്വാസത്തിനും യമഹ മോട്ടോർ കമ്പനി മാനേജിംഗ് ഡയറക്ടർ യമുറ ഷിൻസുകെ നന്ദി പറഞ്ഞു. “ഞങ്ങളുടെ ബിസിനസ് നയത്തിലെ മാറ്റം കാരണം, ഞങ്ങൾ മോട്ടോർസൈക്കിളുകളുടെ നിർമ്മാണം നിർത്താൻ പോകുന്നുവെന്ന് നിങ്ങളെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്ന് കമ്പനി ‘മോട്ടോർസൈക്കിൾ നിർമ്മാണം നിർത്തലാക്കൽ’ എന്ന തലക്കെട്ടോടെ കമ്പനി ഫേസ്ബുക്കിലെ തുറന്ന കത്തിൽ എഴുതി.
അടച്ചുപൂട്ടലിന്‍റെ കാരണം
2000 മാർച്ച് 7 നാണ് യമഹ പാകിസ്ഥാൻ വിപണിയിലെത്തുന്നത്. ആഗോള പുനഃസംഘടനയും ക്ലൗഡ് അധിഷ്ഠിത, പങ്കാളി നേതൃത്വത്തിലുള്ള മോഡലിലേക്കുള്ള മാറ്റവുമാണ് അടച്ചുപൂട്ടലിന് പിന്നിലെ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
ഭാവിയിലെ സേവനങ്ങളെ സംബന്ധിച്ച്, യമഹയുടെ നിയമനുസരിച്ച്, അംഗീകൃത ഡീലർമാർ (YMPK-അംഗീകൃത ഡീലർമാർ) വഴി മതിയായ സ്റ്റോക്കോടെ സ്പെയർ പാർട്സ് നൽകുന്നത് തുടരും എന്ന് കമ്പനി വ്യക്തമാക്കി.
The post പാകിസ്ഥാന് നന്ദി പറഞ്ഞ് യമഹ; ഒറ്റയടിക്ക് ബിസിനസ് അവസാനിപ്പിച്ചു ! appeared first on Express Kerala.









