കൊച്ചി: എറണാകുളം പള്ളുരുത്തിയിലെ പോലീസ് സ്റ്റേഷനിൽ ഒരു ഹോംഗാർഡിന്റെ വിരമിക്കൽ ചടങ്ങുമായി ബന്ധപ്പെട്ട് നടന്ന ആഘോഷം സംഘർഷത്തിൽ കലാശിച്ചു. സഹപ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റമാണ് പിന്നീട് കയ്യാങ്കളിയിലേക്കും അതുവഴി പോലീസ് സ്റ്റേഷനിലേക്കും നീണ്ടത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിലെ ഹോംഗാർഡുകളാണ് തമ്മിൽത്തല്ലിയത്. വിരമിക്കുന്ന സഹപ്രവർത്തകന് യാത്രയയപ്പ് നൽകാനായി ഇവർ ഒത്തുകൂടിയപ്പോൾ രണ്ട് ഹോംഗാർഡുകൾ തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇത് പരിഹരിക്കാൻ സഹപ്രവർത്തകർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വാക്കുതർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. പിന്നീട് ഇവർ തമ്മിലുള്ള സംഘർഷം പോലീസ് സ്റ്റേഷനിലേക്കും എത്തി. ഈ സംഘർഷത്തിൽ ഒരു ഹോംഗാർഡിന് പരിക്കേറ്റു. ഇദ്ദേഹത്തെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.
The post ചിക്കൻ ബിരിയാണിയിൽ ചിക്കനില്ല; പോലീസ് സ്റ്റേഷനിലെ വിരമിക്കൽ ചടങ്ങ് സംഘർഷത്തിൽ കലാശിച്ചു; ഹോംഗാർഡിന് പരിക്ക് appeared first on Express Kerala.