വാഷിങ്ടൺ: ഇന്ത്യക്കിട്ടു വീണ്ടും പണിത് ട്രംപ്. ഇന്ത്യൻ നിയന്ത്രണത്തിൽ ഇറാനിലുള്ള ചബഹാർ തുറമുഖ പദ്ധതിക്ക് നൽകിയ ഉപരോധ ഇളവുകൾ പിൻവലിച്ച് അമേരിക്ക. പാക്കിസ്ഥാനെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാൻ, ഇറാൻ, മറ്റ് മധ്യേഷ്യൻ രാജ്യങ്ങളുമായി വാണിജ്യ ഇടപാട് നടത്താൻ സഹായിക്കുന്ന തുറമുഖമാണ് ചബഹാർ. ഈ തുറമുഖത്തിന് നാളിതുവരെ നൽകിയ ഇളവുകൾ സെപ്റ്റംബർ 29 മുതൽ പിൻവലിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. ഇതോടെ തുറമുഖത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിൽ നിർണായക പങ്കുള്ള ഇന്ത്യയ്ക്കത് കനത്ത അടിയാകും. അതേസമയം ഇറാനുമേൽ ഉപരോധം കടുപ്പിക്കുന്നതിന്റെ […]









