ഫ്രാൻസിൽ പ്രധാനമന്ത്രി കസേരയ്ക്ക് രാശിയില്ലാതായിട്ടുണ്ട്. ഒരു വർഷത്തിനിടെ 4 പേരാണ് പ്രധാനമന്ത്രിക്കസേരയിൽ നിന്ന് നിലം പൊത്തിയത്. പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ സെബാസ്റ്റ്യൻ ലകോർന്യൂ 12 മണിക്കൂർ മാത്രം ഭരിച്ച് രാജിവച്ചതോടെ ഒരുമാസത്തിനിടെ രാജിവച്ച പ്രധാനമന്ത്രിമാർ രണ്ടായി. സെപ്റ്റംബറിൽ രാജിവച്ച ഫ്രാൻസ്വ ബെയ്റൂവിന്റെ പിൻഗാമിയായിരുന്നു ലകോർന്യു. ഫ്രാൻസിന്റെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞകാലം പ്രധാനമന്ത്രിപദം വഹിച്ചയാൾ എന്ന റെക്കോർഡും ഇതോടെ ലകോർന്യുവിന്റെ പേരിലായി. അതേസമയം ഇന്നലെയാണ് ലകോർന്യു മന്ത്രിസഭ അഴിച്ചുപണിതത്. ഇതിൽ സഖ്യകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി അമർഷം രേഖപ്പെടുത്തിയതിനു പിന്നാലെയാണ് […]









