ന്യൂഡൽഹി: യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. സ്വന്തം ജനങ്ങള്‍ക്കുനേരേ ബോംബ് വര്‍ഷിക്കുന്ന രാജ്യമാണ് പാകിസ്താനെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ യുഎന്‍ അംബാസഡറായ പര്‍വതനേനി ഹരീഷ് വിമർശിച്ചു. ‘സ്ത്രീകള്‍, സമാധാനവും സുരക്ഷയും’ എന്ന വിഷയത്തില്‍ നടന്ന പൊതുസംവാദത്തിനിടെയാണ് ഇന്ത്യന്‍ പ്രതിനിധി പാകിസ്താനെതിരേ ആഞ്ഞടിച്ചത്. കശ്മീരി സ്ത്രീകള്‍ പതിറ്റാണ്ടുകളായി ലൈംഗികാതിക്രമങ്ങള്‍ സഹിക്കുന്നവരാണെന്ന് പാകിസ്താന്‍ പ്രതിനിധി ചര്‍ച്ചയ്ക്കിടെ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയുടെ യുഎന്‍ അംബാസഡര്‍ രൂക്ഷമായഭാഷയില്‍ മറുപടി നല്‍കിയത്.പാകിസ്താന്‍ നടത്തുന്നത് വ്യവസ്ഥാപിതമായ വംശഹത്യയാണെന്നും തെറ്റിദ്ധാരണകളും അതിശയോക്തികളുംകൊണ്ട് […]









