
പത്തനംതിട്ടയിൽ വനിതാ എസ്ഐയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ 42കാരൻ പിടിയിൽ. പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിലാണ് സംഭവം. വനിതാ എസ്ഐ ഷെമി മോൾക്കുനേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തിൽ പത്തനംതിട്ട സ്വദേശി അമീർ ഖാൻ (42) അറസ്റ്റിലായി. അമീർഖാൻറെ കുടുംബാംഗവുമായി ബന്ധപ്പെട്ട മിസ്സിങ് കേസിൽ വൈദ്യ പരിശോധനയ്ക്ക് പോയപ്പോഴാണ് സംഭവം. അമീർഖാനെ വനിതാ എസ് ഐ ഒപ്പം കൊണ്ടുപോകാത്തതാണ് പ്രകോപനത്തിന് കാരണം. ഇയാൾ മദ്യലഹരിയിൽ ആയതിനാൽ കൂടെ കൊണ്ടുപോയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
The post വൈദ്യപരിശോധനയ്ക്ക് കൂടെ കൊണ്ടുപോയില്ല; കോന്നി മെഡിക്കൽ കോളേജിൽ വനിതാ എസ്ഐയ്ക്കുനേരെ കയ്യേറ്റം, 42കാരൻ പിടിയിൽ appeared first on Express Kerala.









