
മലയാളികൾ പൊതുവെ മിക്ക കറികളിലും ചേർക്കാറുള്ള ഒന്നാണ് കറിവേപ്പില. കറിവേപ്പില ഇടാത്ത കറികൾ ഉപ്പില്ലാത്ത കഞ്ഞിപോലെയാണെന്ന് വേണമെങ്കിൽ പറയാം. പേരിനെങ്കിലും കുറച്ച് കറിവേപ്പില ചേർക്കാതിരുന്നാൽ ആ കറിക്ക് എന്തോ കുറവുള്ളത് പോലെ നമുക്ക് തോന്നാം. പലരും കറിയിൽ നിന്നും കറിവേപ്പില തിരഞ്ഞ് പിടിച്ച് മാറ്റിവെക്കാറുണ്ട്. എന്നാൽ ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് കറിവേപ്പില എന്ന് നിങ്ങൾ അറിയാതെ പോകരുത്. കറികൾക്ക് രുചിയും മണവും നൽകാൻ മാത്രമല്ല, ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് നിയന്ത്രിക്കുക, ദഹനം മെച്ചപ്പെടുത്തുക, പ്രതിരോധശേഷി വർദ്ധിപ്പിക്കുക, ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുക തുടങ്ങിയ നിരവധി ഗുണങ്ങൾ ഇവ നൽകുന്നു. ഫ്രീ റാഡിക്കലുകളെയും വിട്ടുമാറാത്ത രോഗങ്ങളെയും ചെറുക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളും കറിവേപ്പിലയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി, കാൽസ്യം, ഇരുമ്പ്, ആൻറി ഓക്‌സിഡന്റുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ് കറിവേപ്പില. ഇത് കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.
വെറുംവയറ്റിൽ കഴിക്കാം
വെറുംവയറ്റിൽ കറിവേപ്പില ചവയ്ക്കുന്നത്, വയറു വീർക്കൽ, ഗ്യാസ് അല്ലെങ്കിൽ മലബന്ധം പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കുകയും, ദഹനം കൂട്ടാൻ സഹായിക്കുകയും ചെയ്യും. ഇതിലുള്ള നാരുകളും ആൽക്കലോയിഡുകളും ശരീരത്തെ ശുദ്ധീകരിക്കാനും വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കും. അവ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും കാലക്രമേണ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും.
ALSO READ: ഇഡ്‌ലിയോ ദോശയോ, മികച്ചത് ഏതാണ്?
കറിവേപ്പില ഇങ്ങനെ ഉപയോഗിക്കാം
ഭക്ഷണ ചേരുവയായി ഉപയോഗിക്കാം:സ്വാദ് വർദ്ധിപ്പിക്കാനും ആരോഗ്യപരമായ ഗുണങ്ങൾ നേടാനും ഇവ കറികളിലും മറ്റ് വിഭവങ്ങളിലും ഉൾപ്പെടുത്തുക.
കറിവേപ്പില വെള്ളം: ദഹനം മെച്ചപ്പെടുത്താനും മറ്റ് ഗുണങ്ങൾ നൽകാനും, കറിവേപ്പില ഇലകൾ വെള്ളത്തിൽ തിളപ്പിച്ച്, അരിച്ചെടുത്ത് വെള്ളം കുടിക്കുക.
The post എല്ലാ കറികളിലും കറിവേപ്പില ചേർക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ഉറപ്പായും അറിഞ്ഞ് വെച്ചോളൂ… appeared first on Express Kerala.









