
തിരുവനന്തപുരം: വർക്കലയിൽ വിവാഹ വാഗ്ദാനം നൽകി 16കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. നഗരൂർ സ്വദേശി അനീഷിനെയാണ് വർക്കല അതിവേഗ കോടതി ശിക്ഷിച്ചത്. 2015ൽ അയിരൂർ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
16കാരിയുടെ വീട്ടിൽ കരാർ പണിക്ക് എത്തിയ വിവാഹിതനായ അനീഷ്, പെൺകുട്ടിയോട് പ്രേമം നടിച്ച് അടുത്തുള്ള ക്ഷേത്രത്തിൽ കൊണ്ടുപോയി താലികെട്ടി വിവാഹം കഴിച്ചതായി നടിച്ചു. തുടർന്ന് പ്രതിയുടെ വാടകവീട്ടിൽ എത്തിച്ച് കുട്ടിയെ പീഡിപ്പിച്ചു. പിന്നീട് വീണ്ടും കുട്ടിയെ ശാരീരിക ബന്ധത്തിന് നിർബന്ധിച്ചപ്പോൾ വഴങ്ങിയില്ല. തുടർന്ന് കുട്ടിയുടെ മുഖത്തടിച്ചു. പ്രതിയുടെ ആദ്യ ഭാര്യയും കുട്ടികളും പ്രതിയെ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇയാൾ വിവാഹിതനാണെന്ന കാര്യം കുട്ടി അറിയുന്നത്. തുടർന്ന് പെൺകുട്ടി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
The post 16വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40വർഷം തടവും പിഴയും ശിക്ഷ appeared first on Express Kerala.









