Friday, November 14, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

ഇന്ത്യക്കാര്‍ക്കുള്ള ദുബായ് വിസ: ഫീസ്, കാലാവധി, രേഖകള്‍ ; അറിയേണ്ടതെല്ലാം

by Sabin K P
October 11, 2025
in LIFE STYLE
ഇന്ത്യക്കാര്‍ക്കുള്ള-ദുബായ്-വിസ:-ഫീസ്,-കാലാവധി,-രേഖകള്‍-;-അറിയേണ്ടതെല്ലാം

ഇന്ത്യക്കാര്‍ക്കുള്ള ദുബായ് വിസ: ഫീസ്, കാലാവധി, രേഖകള്‍ ; അറിയേണ്ടതെല്ലാം

dubai visa for indians-fees validity documents and everything you need to know

മലയാളിക്ക് ബന്ധുവീട് പോലെയാണ് ദുബായ്. ജോലി ആവശ്യാര്‍ഥം ഇവിടേക്ക് കുടിയേറിയത് ലക്ഷക്കണക്കിനാളുകള്‍. പലരും ദുബായില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. വിനോദ യാത്രകള്‍ക്കായി ദുബായ് തെരഞ്ഞെടുക്കുന്നവരും അനവധി.

കേരളത്തിന്റെ വളര്‍ച്ചയില്‍ ഗള്‍ഫിന്റെ സ്വാധീനം സുപ്രധാനമാണ്. ദുബായില്‍ നിന്നടക്കം എത്തുന്ന പണം കേരളത്തിന്റെ വികസനത്തില്‍ നിര്‍ണായകമാണ്. മികച്ച തൊഴിലവസരങ്ങളും മറ്റ് ധനസമ്പാദന മാര്‍ഗങ്ങളും ആഡംബര-വിനോദോപാധികളും ഒരുക്കിവച്ച് ദുബായ് മാടിവിളിക്കുന്നു.

സാധാരണഗതിയില്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് കേരളത്തില്‍ നിന്ന് ദുബായ് പിടിക്കാം. വിമാന യാത്രാസൗകര്യങ്ങള്‍ അത്രകണ്ട് ലഭ്യമാണ്. അതേസമയം, നിങ്ങള്‍ ആദ്യ ദുബായ് യാത്രയ്‌ക്ക് തയ്യാറെടുക്കുകയാണെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

ഇന്ത്യക്കാര്‍ക്ക് ദുബായില്‍ വിസ ഓണ്‍ അറൈവല്‍ ലഭിക്കുമോ ?

നിബന്ധനകള്‍ക്ക് അനുസൃതമായി ഇന്ത്യക്കാര്‍ക്ക് ദുബായില്‍ വിസ ഓണ്‍ അറൈവല്‍ ലഭിക്കും. ഓസ്ട്രേലിയ, കാനഡ, ജപ്പാന്‍, ന്യൂസിലാന്‍ഡ്, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, യുഎസ്എ, യുകെ അല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സാധുവായ റെസിഡന്‍സ് പെര്‍മിറ്റ് ഉള്ള ഇന്ത്യക്കാര്‍ക്കും വിസ ഓണ്‍ അറൈവലിന് അര്‍ഹതയുണ്ട്.

ജനുവരി 7, 2024 മുതല്‍, കുറഞ്ഞത് ആറ് മാസത്തെ സാധുതയുള്ള സാധാരണ പാസ്പോര്‍ട്ട് ഉള്ള ഇന്ത്യന്‍ പൗരര്‍ക്ക്, 63 യുഎസ് ഡോളര്‍ (5,250 ഇന്ത്യന്‍ രൂപ) നല്‍കി 14 ദിവസത്തെ സിംഗിള്‍ എന്‍ട്രി വിസ ഓണ്‍ അറൈവല്‍ നേടാന്‍ അര്‍ഹതയുണ്ട്.

ഫെബ്രുവരി 13, 2025 മുതല്‍ ഈ നയം വിപുലീകരിക്കുകയും ചെയ്തു. ഓസ്ട്രേലിയ, കാനഡ, ജപ്പാന്‍, ന്യൂസിലാന്‍ഡ്, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, യുഎസ്എ, യുകെ അല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സാധുവായ റെസിഡന്‍സ് പെര്‍മിറ്റ് ഉള്ള ഇന്ത്യക്കാര്‍ക്കും വിസ ഓണ്‍ അറൈവലിന് അര്‍ഹതയുണ്ട്.

ഇന്ത്യക്കാര്‍ക്കുള്ള വിസ ഓണ്‍ അറൈവല്‍ ഫീസ് എത്ര ?

2,330 ഇന്ത്യന്‍ രൂപയാണ് കൊടുക്കേണ്ടത്. എന്നാല്‍ വിസയുടെ കാലാവധി നീട്ടാന്‍ 5,826 രൂപ അധികമായി നല്‍കണം. 14 ദിവസത്തേക്ക്, ഒരു തവണ കാലാവധി നീട്ടാം.

രേഖകളുടെ സാധുതാ കാലയളവ് എത്ര ?

നിങ്ങളുടെ പാസ്പോര്‍ട്ട്, വിസ അല്ലെങ്കില്‍ റെസിഡന്‍സ് പെര്‍മിറ്റ് എന്നിവയ്ക്ക് കുറഞ്ഞത് 6 മാസമെങ്കിലും കാലാവധി ഉണ്ടായിരിക്കണം.

വിസ ഓണ്‍ അറൈവലിന് വേണ്ടത് എന്തെല്ലാം ?

  • വിസ അപേക്ഷയ്ക്കായി ദുബായില്‍ ഒരു ഹോട്ടല്‍ ബുക്കിങ് അല്ലെങ്കില്‍ വാടക കരാര്‍ (കുടുംബത്തോടൊപ്പം താമസിക്കുകയാണെങ്കില്‍ ഉണ്ടായിരിക്കണം.
  • സാധുവായ യുഎസ് വിസ അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡ് (കുറഞ്ഞത് 6 മാസത്തെ നിയമ സാധുത).
  • സാധുവായ യുകെ വിസ അല്ലെങ്കില്‍ റെസിഡന്‍സ് പെര്‍മിറ്റ് (ഇ-വിസ ഉള്‍പ്പടെ).
  • സാധുവായ യൂറോപ്യന്‍ യൂണിയന്‍ വിസ അല്ലെങ്കില്‍ റെസിഡന്‍സ് പെര്‍മിറ്റ്.
  • ഓസ്ട്രേലിയ, കാനഡ, ജപ്പാന്‍, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍ അല്ലെങ്കില്‍ ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള സാധുവായ റെസിഡന്‍സ് പെര്‍മിറ്റ്.
  • ദുബായ് വിസയ്ക്ക് എന്തൊക്കെ രേഖകള്‍ വേണം ?
  • കുറഞ്ഞത് ആറ് മാസത്തേക്ക് സാധുതയുള്ള പാസ്പോര്‍ട്ട് (കളര്‍ കോപ്പി).
  • പുതിയ പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ.
  • ദുബായിലെ സ്ഥിരീകരിച്ച ഹോട്ടല്‍ ബുക്കിങ് അല്ലെങ്കില്‍ കുടുംബത്തോടൊപ്പം താമസിക്കുകയാണെങ്കില്‍ വാടക കരാര്‍.
  • ‘ഇകെ’ കോഡില്‍ ആരംഭിക്കുന്ന എമിറേറ്റ്‌സ് അല്ലെങ്കില്‍ കോഡ്‌ഷെയര്‍ ഫ്‌ളൈറ്റ് ടിക്കറ്റിന്റെ സ്ഥിരീകരിച്ച റിട്ടേണ്‍ ടിക്കറ്റ്.
  • ബന്ധം തെളിയിക്കുന്ന രേഖ (കുടുംബത്തെ സന്ദര്‍ശിക്കുകയാണെങ്കില്‍) – ജനന സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഫാമിലി ബുക്ക്.
  • പൂര്‍ണമായി പൂരിപ്പിച്ച അപേക്ഷാ ഫോം (ഇത് എമിറേറ്റ്‌സ് ടിക്കറ്റിങ് ഓഫീസുകളില്‍ ലഭ്യമാണ്).

ശ്രദ്ധിക്കുക: രേഖകള്‍ ഹാര്‍ഡ് കോപ്പിയില്‍ സമര്‍പ്പിക്കണം, അധികൃതര്‍ക്ക് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടാം. കൂടാതെ, ദുബായില്‍ സ്റ്റോപ്പ് ഓവര്‍ ഉണ്ടെങ്കില്‍, യുഎഇ ട്രാന്‍സിറ്റ് വിസയ്ക്ക് അപേക്ഷിക്കാം.

എന്താണ് ദുബായ് ട്രാന്‍സിറ്റ് വിസ ?

  • 48 മണിക്കൂര്‍ ട്രാന്‍സിറ്റ് വിസ: സൗജന്യം, യുഎഇ എയര്‍ലൈന്‍സ് വഴി ക്രമീകരിക്കുന്നത്. ഇത് നീട്ടാന്‍ കഴിയില്ല.
  • 96 മണിക്കൂര്‍ ട്രാന്‍സിറ്റ് വിസ: ഇതിന് 50 AED (1,155 രൂപ) ആണ് വില. ഇതിന് മുന്‍കൂട്ടി അപേക്ഷിക്കണം.

ട്രാന്‍സിറ്റ് വിസയ്ക്ക് ആവശ്യമുള്ള രേഖകള്‍ എന്തെല്ലാം ?

  • 3 മാസത്തേക്ക് സാധുതയുള്ള പാസ്പോര്‍ട്ട്, സ്ഥിരീകരിച്ച യാത്രാ ടിക്കറ്റ്, വെള്ള പശ്ചാത്തലത്തിലുള്ള പാസ്പോര്‍ട്ട് സൈസ് ഫോട്ടോ.

ഇന്ത്യക്കാര്‍ക്കുള്ള ദുബായ് ടൂറിസ്റ്റ് വിസയ്ക്കുള്ള നിരക്ക് എത്ര ?

  • കൂടുതല്‍ കാലം താമസിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് ദുബായ് ടൂറിസ്റ്റ് വിസയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.
  • 30 ദിവസത്തെ സിംഗിള്‍ എന്‍ട്രി വിസ: ഏകദേശം 8,000 രൂപ (വിസ അനുവദിച്ച തീയതി മുതല്‍ 60 ദിവസത്തേക്ക് സാധുതയുണ്ട്).
  • 60 ദിവസത്തെ സിംഗിള്‍ എന്‍ട്രി വിസ: 13,500 രൂപ (വിസ അനുവദിച്ച തീയതി മുതല്‍ 60 ദിവസത്തേക്ക് സാധുതയുണ്ട്).
  • 30 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ: 12,000 രൂപ (60 ദിവസത്തേക്ക് സാധുതയുണ്ട്, ഒന്നിലധികം തവണ പ്രവേശിക്കാം).
  • 60 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ: 19,000 രൂപ
ShareSendTweet

Related Posts

ഇന്നത്തെ-രാശിഫലം:-2025-നവംബർ-14-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 നവംബർ 14 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

November 14, 2025
jawaharlal-nehru’s-quotes-on-children:-‘അവരെ-സ്‌നേഹത്താല്‍-ജയിക്കുക’-;-കുരുന്നുകളെക്കുറിച്ചുള്ള-നെഹ്‌റു-ഉദ്ധരണികള്‍
LIFE STYLE

Jawaharlal Nehru’s Quotes On Children: ‘അവരെ സ്‌നേഹത്താല്‍ ജയിക്കുക’ ; കുരുന്നുകളെക്കുറിച്ചുള്ള നെഹ്‌റു ഉദ്ധരണികള്‍

November 13, 2025
പണ്ഡിറ്റ്-ജവഹർലാൽ-നെഹ്‌റു-കോട്ടിൽ-എപ്പോഴും-ഒരു-റോസാപ്പൂവ്-സൂക്ഷിച്ചിരുന്നത്-എന്തുകൊണ്ട്?-ഭാര്യ-കമലയ്ക്ക്-ഇതുമായുള്ള-ബന്ധം-എന്താണ്?
LIFE STYLE

പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു കോട്ടിൽ എപ്പോഴും ഒരു റോസാപ്പൂവ് സൂക്ഷിച്ചിരുന്നത് എന്തുകൊണ്ട്? ഭാര്യ കമലയ്ക്ക് ഇതുമായുള്ള ബന്ധം എന്താണ്?

November 13, 2025
ആലപ്പുഴയിലെ-ഈ-വള്ളംകളി-ജവഹർലാൽ-നെഹ്‌റുവിന്റെ-പേരിൽ-അറിയപ്പെടാൻ-കാരണം-എന്ത്?-കേരളവുമായി-അദ്ദേഹത്തിനുള്ള-ബന്ധം-അറിയാം
LIFE STYLE

ആലപ്പുഴയിലെ ഈ വള്ളംകളി ജവഹർലാൽ നെഹ്‌റുവിന്റെ പേരിൽ അറിയപ്പെടാൻ കാരണം എന്ത്? കേരളവുമായി അദ്ദേഹത്തിനുള്ള ബന്ധം അറിയാം

November 13, 2025
children’s-day-wishes-in-malayalam:-‘കുരുന്നുമനസുകളില്‍-വിതയ്ക്കാം-സ്നേഹവിത്തുകള്‍’-;-കുഞ്ഞുങ്ങള്‍ക്ക്-നേരാം-ശിശുദിനാശംസകള്‍
LIFE STYLE

Children’s Day Wishes In Malayalam: ‘കുരുന്നുമനസുകളില്‍ വിതയ്ക്കാം സ്നേഹവിത്തുകള്‍’ ; കുഞ്ഞുങ്ങള്‍ക്ക് നേരാം ശിശുദിനാശംസകള്‍

November 13, 2025
ഇന്നത്തെ-രാശിഫലം:-2025-നവംബർ-13-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 നവംബർ 13 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

November 13, 2025
Next Post
ഭീകര-നേതാവ്,-പലസ്തീനിലെ-ജനപ്രിയ-നേതാവ്-മർവാൻ-ബർഗൂത്തിയെ-സമാധാന-കരാറിന്റെ-ഭാഗമായി-വിട്ടയക്കില്ല-ഇസ്രയേൽ,-ബർഗൂത്തിയെ-ഇസ്രയേൽ-ഭയപ്പെടുന്നുവെന്ന്-വിദ​ഗ്ദർ

ഭീകര നേതാവ്, പലസ്തീനിലെ ജനപ്രിയ നേതാവ് മർവാൻ ബർഗൂത്തിയെ സമാധാന കരാറിന്റെ ഭാഗമായി വിട്ടയക്കില്ല- ഇസ്രയേൽ, ബർഗൂത്തിയെ ഇസ്രയേൽ ഭയപ്പെടുന്നുവെന്ന് വിദ​ഗ്ദർ

ചെസ്സിലെ-വിഖ്യാതമായ-ആനന്ദ്-കാസ്പറോവ്-സ്പര്‍ദ്ധ-വീണ്ടും-അറങ്ങേറിയപ്പോള്‍-വിജയം-കാസ്പറോവിനൊപ്പം;-62ാം-വയസ്സിലും-പ്രതിഭാസ്പര്‍ശത്തോടെ-ഗാരി-കാസ്പറോവ്

ചെസ്സിലെ വിഖ്യാതമായ ആനന്ദ്- കാസ്പറോവ് സ്പര്‍ദ്ധ വീണ്ടും അറങ്ങേറിയപ്പോള്‍ വിജയം കാസ്പറോവിനൊപ്പം; 62ാം വയസ്സിലും പ്രതിഭാസ്പര്‍ശത്തോടെ ഗാരി കാസ്പറോവ്

സുരക്ഷാ-വീഴ്ചയോ-അതോ-അട്ടിമറിയോ?-20-വർഷത്തിനിടെ-ആവർത്തിച്ചത്-നിരവധി-വൻ-ദുരന്തങ്ങൾ;-അമേരിക്കയിലെ-തൊഴിലാളികൾ-സുരക്ഷിതരല്ല!

സുരക്ഷാ വീഴ്ചയോ അതോ അട്ടിമറിയോ? 20 വർഷത്തിനിടെ ആവർത്തിച്ചത് നിരവധി വൻ ദുരന്തങ്ങൾ; അമേരിക്കയിലെ തൊഴിലാളികൾ സുരക്ഷിതരല്ല!

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘നമ്മൾ ഒരുപക്ഷേ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ താൽകാലിക തിരിച്ചടി ഉണ്ടായിരിക്കാം.. എന്നാൽ, ലക്ഷ്യം കാണുന്നതുവരെ കോൺഗ്രസിന്റെ പോരാട്ടം തുടരും- കുറിപ്പുമായി സന്ദീപ് ജി വാര്യർ
  • 17 വർഷത്തെ ഇടവേളയ്ക്ക് വിരാമം! ബുംറയുടെ റെക്കോർഡ് നേട്ടം
  • ധർമ്മേന്ദ്രയുടെ ആദ്യ നായിക, വിവാഹശേഷം അഭിനയിച്ച ആദ്യ നടി! കാമിനി കൗശലിന്റെ വിയോഗം; ആരായിരുന്നു ഈ ‘റൂൾ ബ്രേക്കിംഗ്’ താരം?
  • ഒരു ഭാ​ഗത്തുകൂടി കൂട്ടപ്പിരിച്ചുവിടൽ, മറുഭാ​ഗത്ത് ദേശ സുരക്ഷ ഡബിൾ സ്ട്രോങ്ങാക്കി ട്രംപ്!! അധികാരമേറ്റെടുത്ത ശേഷം നിയമിച്ചത് 50,000 ജീവനക്കാരെ, പുതിയ നിയമനങ്ങളിൽ ഭൂരിഭാഗവും ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിൽ
  • 5 തവണ അന്വേഷണസംഘത്തെ മാറ്റി, വിചാരണക്കിടെ 3 തവണ ജഡ്ജിമാർ മാറി, കുഞ്ഞിന്റെ മൊഴിയും മെഡിക്കൽ റിപ്പോർട്ടും അട്ടിമറിക്കപ്പെട്ടു… ഒടുവിൽ ശിശു ദിനത്തിൽ അതിജീവിതയ്ക്ക് നീതി!! നാലാം ക്ലാസ് വിദ്യാർഥിനിയെ സ്‌കൂളിലെ ശൗചാലയത്തിൽ കൊണ്ടുപോയി ഒരുമാസത്തിനിടെ മൂന്ന് തവണ ലൈംഗിക പീഡനത്തിനിരയാക്കി, അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജൻ കുറ്റക്കാരൻ, ശിക്ഷ നാളെ,

Recent Comments

No comments to show.

Archives

  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.