കണ്ണൂർ: ടിപി വധക്കേസ് പ്രതികളായ കൊടി സുനിയും സംഘവും ജയിലിനുള്ളിൽ ലഹരി മരുന്ന് കടത്തും വിൽപനയും നടത്തുന്നുവെന്നും ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾ ജയിൽ നടത്തിപ്പിനെ തന്നെ ബാധിക്കുന്നുവെന്നും കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്. അതിനാൽ കൊടി സുനിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് അഭ്യർഥിച്ച് ഓഗസ്റ്റ് 5ന് തലശ്ശേരി ജില്ലാ സെഷൻസ് കോടതിക്ക് നൽകിയ അപേക്ഷയിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഇവർ ഇടപാടുകൾക്കായി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായും കത്തിൽ പറയുന്നു. […]








