കൊച്ചി: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ വിളിച്ചുചേർത്ത യോഗത്തിൽ മില്ലുടമകൾക്ക് ക്ഷണമില്ല. ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. യോഗത്തിലേക്ക് മില്ലുടമകളെ ക്ഷണിക്കാതിരുന്നതാണ് മുഖ്യമന്ത്രിയെ പ്രകോപിച്ചത്. ഇതോടെ ഇന്ന് രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിൽ സിപിഐ മന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്ത യോഗം തുടങ്ങി അതിവേഗം അവസാനിക്കുകയും ചെയ്തു. ഇക്കാര്യം ചർച്ച ചെയ്യാൻ നാളെ രാവിലെ 10 മണിക്ക് മുഖ്യമന്ത്രിയുടെ ഓഫിസിൽ വീണ്ടും യോഗം ചേരാൻ തീരുമാനമായി. മില്ലുടമകളുടെ പ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രി ഇന്നു ചേർന്ന […]








