മലപ്പുറം: ദേശീയപാതയുടെ പ്രവൃത്തി മുക്കാല്‍ഭാഗത്തിലേറെ പൂര്‍ത്തിയായിക്കഴിഞ്ഞു. പൂര്‍ത്തിയായ ഭാഗങ്ങളെല്ലാം ഇതിനകംതന്നെ ഗതാഗതത്തിന് തുറന്നുകൊടുക്കുകയും ചെയ്തു. ഇനി യാത്രക്കാരുടെ ഊഴമാണ്. ഇതുവരെ നമ്മള്‍ പരിചയിച്ചതും പ്രാവര്‍ത്തികമാക്കിയതുമായ ഗതാഗതശീലങ്ങള്‍ പലതും ഈ ദേശീയപാതയ്ക്കു പുറത്ത് ഉപേക്ഷിക്കേണ്ടിവരും. പുതിയൊരു ഗതാഗതസംസ്‌കാരം ശീലിച്ചില്ലെങ്കില്‍ ഈ ആറുവരിപാത നമ്മുടെ മരണപ്പാതയാകും. ഉദ്ഘാടനത്തിനു മുന്‍പുതന്നെ അതിന്റെ എത്രയോ ദുസ്സൂചനകള്‍ നമുക്ക് ലഭിച്ചുകഴിഞ്ഞു. സര്‍വീസ് റോഡുകള്‍ ടുവേ ആണെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചിട്ടുണ്ട്. അതേസമയം നിലവിലെ വീതിയില്‍ ഇത്തരമൊരു ഗതാഗതം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്. ആറരമീറ്റര്‍ വീതിമാത്രമേ […]








