
തിരുവനന്തപുരം: ഹിജാബ് വിവാദങ്ങൾക്കിടെ വാർത്തകളിൽ നിറഞ്ഞുനിന്ന സെൻറ് റീത്താസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഹെലീന ആൽബിക്ക് റോട്ടറി ഇൻറർനാഷണൽ എക്‌സലൻസ് അവാർഡ്. റോട്ടറി ഇൻറർനാഷണൽ പ്രഖ്യാപിച്ച ‘മികച്ച പ്രിൻസിപ്പാൾ’ അവാർഡിനാണ് സിസ്റ്റർ ഹെലീന തെരഞ്ഞെടുക്കപ്പെട്ടതെന്ന് ക്ലബ് സെക്രട്ടറി ജെ. മോസസ് അറിയിച്ചു.
സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിൽ വിദ്യാർഥിനി ഹിജാബ് ധരിച്ചെത്തിയതും സ്‌കൂൾ മാനേജ്‌മെൻറ് എതിർപ്പ് പ്രകടിപ്പിച്ചതും വിവാദമായിരുന്നു. ജനപ്രതിനിധികൾ ഉൾപ്പെടെ ഇടപെട്ടിട്ടും ഹിജാബ് ധരിക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് സ്‌കൂൾ അധികൃതർ സ്വീകരിച്ചത്. വിഷയം സംബന്ധിച്ച് സ്‌കൂൾ പ്രിൻസിപ്പൾ സിസ്റ്റർ ഹെലീന ആൽബിയുടെ പ്രതികരണങ്ങളും ചർച്ചയായിരുന്നു. വിവാദങ്ങൾക്കിടെയാണ് റോട്ടറി ക്ലബ്ബ് ഇൻറർനാഷണൽ തിരുവനന്തപുരത്തിൻറെ നേതൃത്വത്തിൽ സിസ്റ്റർ ഹെലീന ആൽബിയെ ആദരിക്കുന്നത്.
The post ഹിജാബ് വിവാദത്തിനിടെ സെൻറ് റീത്താസ് പ്രിൻസിപ്പാൾക്ക് റോട്ടറി അവാർഡ് appeared first on Express Kerala.









