കൊച്ചി: സംശയരോഗിയായ ഭർത്താവിനൊപ്പം ജീവിക്കാനാവില്ലെന്ന് കാട്ടി വിവാഹ മോചനം ആവശ്യപ്പെട്ട ഭാര്യയ്ക്ക് അതിനുള്ള അർഹതയുണ്ടെന്ന് ഹൈക്കോടതി. കുടുംബ കോടതി കൈവിട്ടതോടെ ഇതേ ആവശ്യവുമായി യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു വിവാഹമോചനം നിരസിച്ച കോട്ടയം കുടുംബ കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം.ബി.സ്നേഹലത എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്. 2013ൽ വിവാഹിതരായ ദമ്പതികളിൽ ഭാര്യയാണ് വിവാഹമോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ തന്നെ ജോലി രാജി വയ്പിച്ച് ഭർത്താവ് ഗൾഫിലേക്ക് കൊണ്ടുപോയെന്ന് ഭാര്യ പറയുന്നു. […]








