
ദുബായി: ഹിറ്റ്മാന്‍ രോഹിത് ശര്‍മ കരിയറില്‍ ആദ്യമായി ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്തി. ഐസിസി ഇന്നലെ പ്രസിദ്ധപ്പെടുത്തിയ പുതിയ റാങ്ക് പട്ടികയിലാണ് രോഹിത്തിന്റെ സ്ഥാനം ഉയര്‍ന്നത്. മൂന്നാം സ്ഥാനത്തായിരുന്ന മുന്‍ ഭാരത നായകന്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. ഭാരതത്തിന്റെ ഇപ്പോഴത്തെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ മൂന്നാം സ്ഥാനത്തേക്ക് ഇടിഞ്ഞു. അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാന്‍ ആണ് രണ്ടാം റാങ്കില്‍. അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന മറ്റൊരു ഭാരത മുന്‍ നായകന്‍ വിരാട് കോഹ്‌ലി ആറാം സ്ഥാനത്തേക്ക് ഇടിഞ്ഞു. ഡാരില്‍ മിച്ചലിന് തൊട്ടുപിന്നിലാണ് കോഹ്‌ലി. പാകിസ്ഥാന്റെ ബാബര്‍ അസം ആണ് നാലാം റാങ്കില്‍.
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഏകദിന പരമ്പരയില്‍ താരമായി മാറിയ രോഹിത് ശര്‍മ ഭാരതം വിജയിച്ച ഏക മത്സരത്തിലെ വിജയ ശില്‍പ്പിയായിരുന്നു. അവസാന ഏകദിനത്തില്‍ പുറത്താകാതെ നിന്ന് സെഞ്ച്വറി നേടിയ രോഹിത് രണ്ടാം ഏകദിനത്തിലും മികച്ച ബാറ്റിങ് പ്രകടനം കാഴ്‌ച്ചവച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരെ രോഹിത്തിന്റെ 33-ാം ഏകദിന സെഞ്ച്വറിയാണ് നേടിയത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മഹേന്ദ്ര സിങ് ധോണി, വിരാട് കോഹ്‌ലി, ശുഭ്മന്‍ ഗില്‍ എന്നിവര്‍ മാത്രമാണ് ഏകദിനക്രിക്കറ്റില്‍ ഒന്നാം സ്ഥാനത്തെത്തിയ മറ്റ് ഭാരത ബാറ്റര്‍മാര്‍.









