കാസർകോട്: ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച ഭർത്താവ് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. രാജപുരത്ത് കഴിഞ്ഞദിവസം രാത്രി ഒൻപതരയോടെയാണ് സംഭവം. ഭാര്യയുമായി അകന്ന് ചെമ്പേരിയിൽ താമസിക്കുന്ന പാണത്തൂർ നെല്ലിക്കുന്നിലെ ജോസഫിനാണ് (71) ഗുരുതരമായി പൊള്ളലേറ്റത്. ഭാര്യ സിസിലിയെയാണ് ഇയാൾ കൊല്ലാൻ ശ്രമിച്ചത്. ഇതിനായി സിസിലി ഉറങ്ങിക്കിടന്ന മുറിയുടെ ജനൽ ചില്ല് പുറത്തുനിന്ന് തകർത്ത് മുറിക്കുള്ളിലേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പക്ഷെ അബദ്ധത്തിൽ തീ ജോസഫിന്റെ ദേഹത്തേക്ക് പടർന്നു. മുറിയിലെ സാധനസാമഗ്രികൾ കത്തിനശിച്ചെങ്കിലും സിസിലിയും ഒപ്പമുണ്ടായിരുന്ന പേരക്കുട്ടിയും പൊള്ളലേൽക്കാതെ […]







