
സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനായി നടൻ മമ്മൂട്ടി തിരുവനന്തപുരത്തെത്തി. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നടനെ മന്ത്രി വി. ശിവൻകുട്ടി സ്വീകരിച്ചു. ചികിത്സയ്ക്കും തുടർന്ന് സിനിമാ ചിത്രീകരണത്തിനുമായി എട്ട് മാസത്തോളം കേരളത്തിന് പുറത്തായിരുന്ന മമ്മൂട്ടി ഇന്നലെയാണ് കൊച്ചിയിൽ മടങ്ങിയെത്തിയത്. പുതിയ ചിത്രമായ ‘പാട്രിയറ്റി’ന്റെ ഷൂട്ടിങ്ങിനായി അദ്ദേഹം ഹൈദരാബാദിലായിരുന്നു. കൊച്ചിയിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് ഔദ്യോഗിക പരിപാടിക്കായി അദ്ദേഹം തലസ്ഥാനത്തെത്തിയത്.
The post ചരിത്ര നിമിഷത്തിന് മമ്മൂട്ടിയും സാക്ഷി! അതിദാരിദ്ര്യമുക്ത പ്രഖ്യാപന ചടങ്ങിനായി താരം തിരുവനന്തപുരത്ത് appeared first on Express Kerala.









