ഖാർത്തൂം: സുഡാനിലെ നോർത്ത് ദാർഫറിലെ എൽ ഫാഷർ നഗരത്തിൽ വിമതസേനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (RSF) നടത്തിയ കൂട്ടക്കൊലയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കെട്ടിക്കിടക്കുന്ന രക്തവും മൃതദേഹങ്ങളുടെ കൂമ്പാരവും ഉപഗ്രഹ ദൃശ്യങ്ങളിൽ തെളിഞ്ഞുകാണാം. യേൽ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ ഹ്യൂമാനിറ്റേറിയൻ റിസർച്ച് ലാബിന്റെ (HRL) റിപ്പോർട്ട് അനുസരിച്ച് സുഡാനിലെ എൽ ഫാഷറിലെ കൂട്ടക്കൊലയുടെ ഭീകരമായ ദൃശ്യങ്ങൾ ഉപഗ്രഹ ചിത്രങ്ങളിൽ പതിഞ്ഞിട്ടുണ്ട്. നിലത്ത് തളംകെട്ടിക്കിടക്കുന്ന നിലയിൽ ദൃശ്യങ്ങളിൽ കാണുന്ന ചുവന്ന പാടുകൾ രക്തമാണെന്ന് കരുതപ്പെടുന്നു. കൂടാതെ മനുഷ്യശരീരങ്ങളോട് […]









