തിരുവനന്തപുരം: സംസ്ഥാനം ഇന്ന് അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം നടത്തിയിട്ട് മണിക്കൂറുകളെ ആയുള്ളു. അത് ആഘോഷപൂർവം പ്രഖ്യാപിക്കുന്ന സെൻട്രൽ സ്‌റ്റേഡിയത്തിലെ വേദിയിക്കരുകിൽ മുഖ്യമന്ത്രിയെ കാത്തിരിക്കുകയാണ് പേരൂർക്കട സ്വദേശി എസ്.വിജയമ്മ രാവിലെ തന്നെ എത്തി. എങ്ങനെയെങ്കിലും മുഖ്യമന്ത്രിയെ കണ്ട് കൈയിൽ കരുതിയിരിക്കുന്ന പരാതി നൽകാൻ കഴിയുമോ എന്നതാണ് ലക്ഷ്യം. ഭർത്താവും മകനും മരിച്ചുവെന്നും അതോടെ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും കണ്ണീരോടെയാണ് അവർ പറഞ്ഞത്. ആരോഗ്യസ്ഥിതി മോശമായതോടെ താമസിക്കുന്ന വീടിന്റെ വാടക കൊടുക്കാൻ കഴിയാത്ത അവസ്ഥയാണ്. അടച്ചുപൂട്ടുള്ള ഒരു മുറി വീട് എന്ന […]








