തിരുവനന്തപുരം: സർക്കാരിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയിൽ കമൽഹാസനും മോഹൻലാലും പങ്കെടുക്കില്ലെന്ന് അറിയിപ്പ്. കമൽഹാസന് ചെന്നൈയിലും മോഹൻലാലിന് ദുബായിലും ചില പരിപാടികളിൽ പങ്കെടുക്കേണ്ടതിനാലാണ് എത്താൻ കഴിയാത്തതെന്ന് ഇരുവരും സർക്കാരിനെ അറിയിച്ചു. ഇതോടെ വൈകിട്ടു നടക്കുന്ന പരിപാടിയിൽ മമ്മൂട്ടി മുഖ്യാതിഥിയാകും. ഇതിനായി മമ്മൂട്ടി രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. അതേസമയം അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിനായി സർക്കാർ ചെലവഴിക്കുന്നത് ഒന്നരക്കോടി രൂപയാണ്. അതി ദരിദ്രർക്കു സുരക്ഷിത വാസസ്ഥലം ഒരുക്കാൻ അനുവദിച്ച 52.80 കോടിയിൽനിന്നാണ് ഈ തുക കണ്ടെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ഒക്‌ടോബർ 26ന് […]








