
കോഴിക്കോട്: താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് ലഭിച്ച ഭീഷണി കത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഐഡിഎഫ്ഐ എന്ന പേരിലാണ് താമരശ്ശേരി ബിഷപ്പിന് തപാലിൽ കത്തയച്ചിരിക്കുന്നത്. രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബാങ്ക് വിളിക്കാനും നിസ്കരിക്കാനും സൗകര്യം ഏർപ്പെടുത്തണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
ഹിജാബ് വിഷയം തങ്ങൾ പ്ലാൻ ചെയ്ത് നടപ്പാക്കിയതാണെന്ന് കത്തിൽ വ്യക്തമാക്കുന്നു. 90 ശതമാനം റെവന്യൂ വരുമാനവും ലഭിക്കുന്നത് മുസ്ലീം സമുദായത്തിൽ നിന്നാണെന്നും കത്തിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈസ്തവ മാനേജ്മെന്റിന്റെ കീഴിൽ വരുന്ന എല്ലാ സ്കൂളുകളിലും മുസ്ലീം വിദ്യാർത്ഥികൾക്ക് ആരാധനയ്ക്കുള്ള സൗകര്യം ഒരുക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നത്.
The post താമരശ്ശേരി രൂപത ബിഷപ്പിന് ലഭിച്ച ഭീഷണിക്കത്തിലെ വിവരങ്ങൾ പുറത്ത് appeared first on Express Kerala.









