കേരളപ്പിറവി ദിനമായ ഇന്ന് രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇതു പുതിയ കേരളമെന്നാണ് ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. അവസാനത്തെയാളുടെ പ്രശ്നവും പരിഹരിക്കപ്പെട്ടതോടെ ഇതുമായി ബന്ധപ്പെട്ട വെബ്സൈറ്റിൽ ദരിദ്രരുടെയെണ്ണം ഒന്നിൽ നിന്ന് പൂജ്യത്തിലേക്ക് എത്തപ്പെട്ടുവെന്നും മുഖ്യമന്ത്രി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്ത കേരളമായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പറഞ്ഞു. എന്നാൽ നിരവധി ജനക്ഷേമ പ്രവർത്തികളിലൂടെയും പദ്ധതികളിലൂടെയും നാം അതിദാരിദ്ര്യത്തിൽ നിന്നും ജനങ്ങളെ കൈപിടിച്ചുയർത്തിയോ? അതോ തിരഞ്ഞെടുപ്പ് മുന്നിൽ […]








