
വാഷിംഗ്ടൺ: ലോകത്തിലെ എല്ലാ ക്രിസ്ത്യാനികളെയും സംരക്ഷിക്കാൻ താൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നൈജീരിയയിലെ ക്രിസ്ത്യൻ സമൂഹം വംശഹത്യ നേരിടുകയാണെന്നും, അതിന് പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളാണെന്നും അദ്ദേഹം ആരോപിച്ചു. തന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. നൈജീരിയയെ ‘പ്രത്യേക ശ്രദ്ധ ആവശ്യമായ രാജ്യം’ ആയി പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“നൈജീരിയയിൽ ക്രിസ്തുമതം അതിജീവന പ്രതിസന്ധിയിലാണ്. ആയിരങ്ങൾ കൊല്ലപ്പെടുന്നു. ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികൾ തീവ്ര ഇസ്ലാമിസ്റ്റുകളാണ്. നൈജീരിയയിലോ മറ്റ് രാജ്യങ്ങളിലോ ഇങ്ങനെ ക്രിസ്ത്യാനികൾക്കെതിരെ അതിക്രമങ്ങൾ നടക്കുമ്പോൾ യുഎസ് മൗനം പാലിക്കില്ല. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളെ രക്ഷിക്കാൻ ഞങ്ങൾ തയ്യാറാണ്. അതിനാൽ നൈജീരിയയെ ‘പ്രത്യേക ശ്രദ്ധ ആവശ്യമായ രാജ്യം’ ആയി ഞാൻ പ്രഖ്യാപിക്കുന്നു,” — ട്രംപ് പോസ്റ്റിൽ കുറിച്ചു.
The post ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളെ രക്ഷിക്കുമെന്ന് ട്രംപ് appeared first on Express Kerala.









