Friday, November 14, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ഫ്രാങ്ക്ഫർട്ട്: ഉയിർത്തുനിൽപിന്റെ നഗരം

by News Desk
November 2, 2025
in TRAVEL
ഫ്രാങ്ക്ഫർട്ട്:-ഉയിർത്തുനിൽപിന്റെ-നഗരം

ഫ്രാങ്ക്ഫർട്ട്: ഉയിർത്തുനിൽപിന്റെ നഗരം

പുരാതന രാജ്യങ്ങളുടെ സങ്കേതത്തിലേക്ക് ഒരു യാത്ര, അതായിരുന്നു ലക്ഷ്യം. യാ​ത്രക്കിടെ മസ്കത്തിൽ ഒരു ഇടവേളയുണ്ടായിരുന്നു. ഒമാൻ എന്ന ദേശത്തെ കൂടുതൽ ആഴത്തിൽ അനുഭവിക്കണമെന്ന ആഗ്രഹം അന്നേരം മനസ്സിലുടക്കി. മസ്കത്തിലെ ഇടവേള അവിടെയുള്ള സൗഹൃദങ്ങളെയും ബന്ധങ്ങളെയും ഓർത്തു വിളിക്കാനുള്ള മികച്ച അവസരമായി. അന്നു രാത്രിതന്നെ ജർമനിയുടെ മണ്ണിൽ, ഫ്രാങ്ക്ഫർട്ടിൽ വിമാനമിറങ്ങി.

പുതിയൊരു നഗരത്തിലേക്ക് വരുന്നതിന്റെ ആവേശവും അടുത്ത നിമിഷങ്ങളെക്കുറിച്ചുള്ള ആകാംക്ഷയും തമ്മിൽ കലർന്നപ്പോൾ യാത്രയുടെ ക്ഷീണം എവിടെയോ പോയി. വിമാനത്താവളത്തിൽനിന്നും പുറത്തിറങ്ങി നഗരവിളക്കുകൾക്കടിയിൽ മിന്നിമറയുന്ന പട്ടണക്കാഴ്ചകൾ കാണാനായപ്പോൾ, ഫ്രാങ്ക്ഫർട്ട് എന്ന നഗരം ഒരു പരിചിതനെപ്പോലെ എന്നെ സ്വാഗതംചെയ്യുന്നതായി തോന്നി. അവിടെനിന്ന് സെൻട്രൽ സ്റ്റേഷനിലേക്കുള്ള ട്രെയിനിൽ കയറി, മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ഒരു ജാപ്പനീസ് ഹോട്ടലിൽ മുറിയെടുത്തു.

ഒരു ദിവസം, ഒരു മഹാനഗരം

ഫ്രാങ്ക്ഫർട്ടിൽ ഒരു ദിവസമേയുള്ളൂ, അതുകൊണ്ടു പിറ്റേന്ന് രാവിലെ സമയം പാഴാക്കാതെ നഗരത്തിന്റെ താളത്തിലേക്ക് ഒന്ന് മുങ്ങാംകുഴിയിട്ടു. പട്ടണം ചുറ്റിക്കാണുന്നതിന് മികച്ച മാർഗമായ ഹോപ്-ഓൺ ഹോപ്-ഓഫ് ബസിൽ കയറി ആദ്യം. ഫ്രാങ്ക്ഫർട്ടിന്റെ ആധുനിക ആകാശരേഖയെ നിർവചിക്കുന്ന അംബരചുംബികളെ നോക്കി നഗരവീഥികളിലൂടെ ബസ് നീങ്ങി. സ്ഫടിക-ഉരുക്ക് ഭീമന്മാരും കഴിഞ്ഞ നൂറ്റാണ്ടുകളുടെ കഥകൾ പറയുന്ന ചരിത്രപരമായ കെട്ടിടങ്ങളും തമ്മിൽ സൃഷ്ടിച്ചിരുന്ന വൈരുധ്യം അതിശയിപ്പിക്കുന്നതായിരുന്നു.

നഗരവഴികളിലൂടെ സഞ്ചരിച്ച് ബസ് യാത്ര അവസാനിച്ചപ്പോൾ, ശൈത്യത്തെ കീറിമുറിച്ച് വഴിനടപ്പ് തുടങ്ങി ഞാൻ. ആൾട്ടാറ്റ് (Altstadt) എന്ന പഴയ പട്ടണത്തിലെ ഇടുങ്ങിയ വളഞ്ഞുപുളഞ്ഞു പോകുന്ന തെരുവുകളിലൂടെ സഞ്ചരിച്ചപ്പോൾ, ചരിത്രം ഓരോ കെട്ടിടത്തിലും പതിഞ്ഞിരിക്കുന്നതായി തോന്നി. യൂറോപ്യൻ രുചിയുടെ മണം വമിക്കുന്ന കഫേകളും ആകർഷകമായ ചെറിയ കടകളും ഈ പ്രദേശത്തെ വേറിട്ടതാക്കി. പഴയ നഗരത്തിൽ നിന്നും മെയിൻ (the river main) നദി തീരം വരെ നടത്തം എത്തി. അവിടെ നഗരം പൂർണമായും പുതിയൊരു ഭാവം സ്വീകരിച്ചിരുന്നു. ജലത്തിൽ പ്രതിഫലിക്കുന്ന ആകാശരേഖയുടെയും അംബരചുംബികളുടെയും മനോഹരമായ കാഴ്ചകൾ അത്രമേൽ ആകർഷകമായിരുന്നു.

വിസ്മയക്കാഴ്ചകളിലൂടെ

ഫ്രാങ്ക്ഫർട്ടിലെ വാസ്തുവിദ്യാ രത്നങ്ങൾ, മൂടൽമഞ്ഞുള്ള ദിവസത്തിലും അതിന്റെ സൗന്ദര്യം നിലനിർത്തി. ഇംപീരിയൽ കത്തീഡ്രൽ ഓഫ് സെന്റ് ബെർത്തലോമിയ, മെസ്സേ ടെർം, യൂറോ ടവർ, വെസ്താഫൻ ടവർ, മാർചെൻ ബ്രണ്ണെൻ എന്നിവ നഗരത്തിന്റെ അഭിമാനപ്രതീകങ്ങളായി നിലകൊള്ളുന്നു. നഗര ഭൂപ്രകൃതിക്ക് ആഴവും ഘടനയും നൽകുന്ന പൈതൃകത്തിന്റെയും ആധുനികതയുടെയും അതുല്യമായ സമന്വയമാണ് ഫ്രാങ്ക്ഫർട്ട്, പാരമ്പര്യത്തെ വിലമതിക്കുന്നതിനൊപ്പം പുരോഗതിയെ സ്വീകരിക്കുന്ന പട്ടണം. ഒരു ആധുനിക മഹാനഗരത്തിനിടയിലും, ഭൂതകാലത്തിന്റെ അടയാളങ്ങൾ വളരെ ശക്തമായി പ്രതിധ്വനിക്കുന്നു.ഡ്യൂസൽഡോർഫ്

ഫ്രാങ്ക്ഫർട്ടിലെ സന്ദർശനം അവസാനിക്കുമ്പോൾ, അടുത്ത ലക്ഷ്യസ്ഥാനമായ ഡ്യൂസൽഡോർഫിലേക്ക് യാത്ര തുടർന്നു. ട്രെയിൻയാത്ര വളരെ സുഖകരവും മനോഹരമായ ദൃശ്യങ്ങൾ മാറിമറിയുന്ന ഒരു ചലച്ചിത്രംപോലെയുമായിരുന്നു. ജർമൻ ഗ്രാമപ്രദേശങ്ങളിലൂടെ നീങ്ങുമ്പോൾ വൈകുന്നേരത്തെ ആകാശം മനോഹരമായ പശ്ചാത്തലമായി. ഏതാനും മണിക്കൂറുകൾക്കുശേഷം ഡ്യൂസൽഡോർഫിൽ എത്തി, അവിടെനിന്ന് ബസിൽ കയറി റേറ്റിങ്ടൺ എന്ന സ്ഥലത്തേക്ക് പോയി. അടുത്ത നാല് ദിവസത്തേക്ക് താമസിക്കാനായി ബുക്ക് ചെയ്തിരുന്ന ഹോംസ്റ്റേ, ഒരു മനോഹരമായ യൂറോപ്യൻ വീട്.

നഗരഭാഗത്തുനിന്ന് അകലെയുള്ള ഈ ഇടം സമാധാനപരമായ അന്തരീക്ഷം സമ്മാനിച്ചു. പിറ്റേന്ന് രാവിലെ, ലോകത്തിലെ പ്രമുഖ ആരോഗ്യ പരിപാലന വ്യാപാര മേളകളിലൊന്നായ ‘മെഡിക്ക’ കോൺഫറൻസിൽ പങ്കെടുക്കുവാൻ മെസ്സെ ഡ്യൂസൽഡോർഫിലേക്ക് തിരിച്ചു. ലോകമെമ്പാടുമുള്ള നൂറുകണക്കിന് പ്രദർശകരും പ്രഫഷനലുകളും പങ്കെടുത്ത സമ്മേളനം, മെഡിക്കൽ സാങ്കേതികവിദ്യകളുടെ അത്യാധുനിക പുരോഗതികൾ അവതരിപ്പിക്കുന്ന മികച്ച വേദിയായിരുന്നു. പുതിയ വൈജ്ഞാനിക സാധ്യതകൾ പഠിക്കാനും വ്യവസായ വിദഗ്ധരുമായി ബന്ധപ്പെടാനും അനന്തമായ അവസരങ്ങൾ ഇവിടം വാഗ്ദാനം ചെയ്തു. ഓരോ ദിവസത്തെയും ഔദ്യോഗിക പരിപാടികൾക്ക് ശേഷം, ഡ്യൂസൽഡോർഫിന്റെ തെരുവുകളിൽ ചുറ്റിനടന്ന് പ്രാദേശിക വിഭവങ്ങൾ ആസ്വദിച്ചു. നഗരത്തിന്റെ ഉജ്ജ്വലമായ അന്തരീക്ഷം, സംഗീതവും ഉത്സവങ്ങളുമൊക്കെ ഡ്യൂസൽഡോർഫിന്റെ അതുല്യമായ നഗരജീവിതം സവിശേഷമാക്കി.

രുചിയുടെ നഗരങ്ങൾ

ജർമനിയിലേക്കുള്ള യാത്ര പ്ലാൻചെയ്തപ്പോൾതന്നെ ആമാശയത്തിന്റെ ആർത്തി ഒന്ന് മാത്രമായിരുന്നു, രുചിയേറിയ നാടൻ സ്റ്റീക്. അങ്ങനെയാണ് എൽ ലാസോ സ്റ്റീക്ഹൗസ് കണ്ടുപിടിച്ചത്. സ്റ്റീക് തികച്ചും വായിൽ വെള്ളമൂറുന്നതായിരുന്നു- മൃദുവും രുചികരവുമായിരുന്നു. പക്ഷേ, അത്ഭുതം അവിടെ നിന്നില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞ് കുടിക്കാൻ കുറച്ച് വെള്ളം ആവശ്യപ്പെട്ടപ്പോൾ, സ്വാഭാവികം.

പരിചാരിക ഒരു ചെറു പുഞ്ചിരിയോടെ ഒരു ചെറിയ സോഡാ കുപ്പിയിൽ വെള്ളം നൽകി. പക്ഷേ, അതിശയകരമായ വിവരം അവൾ കൊണ്ടുവന്ന ബില്ലിലായിരുന്നു -ഒരു ഗ്ലാസ് വെള്ളത്തിന് അത്രയും വില എന്നത് ഡിന്നർ ബജറ്റിനെ പോലും മറികടന്നൊരു അനുഭവമായി! ദേശത്തിന്റെയും ഭാഷയുടെയും അതിർവരമ്പുകൾ ഭേദിച്ച് ഒറ്റക്ക് നടന്നുനീങ്ങിയപ്പോൾ പിന്നെയും കുറെ അറിവുകളും അമളികളും അനുഭവങ്ങളായി മാറിയിട്ടുണ്ട്.

ഡ്യൂസൽഡോർഫ് നഗരത്തിലെ എന്റെ ലക്ഷ്യം ​പ്രഫഷനലായിരുന്നെങ്കിലും റേറ്റിങ്ടണിന്റെ മനോഹാരിതയും ഡ്യൂസൽഡോർഫ് വാഗ്ദാനം ചെയ്യുന്ന പുതിയ ഊർജവും പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ എനിക്ക് ആസ്വദിക്കാതിരിക്കാൻ കഴിഞ്ഞില്ല. ആഘോഷങ്ങൾ നിറഞ്ഞാടിയ തെരുവുകളായാലും റൈൻ നദിക്കരയിലെ ശാന്തതയായാലും ഡ്യൂസൽഡോർഫ് അതിശയിപ്പിച്ചുകൊണ്ടിരുന്നു. നാലാം ദിവസം വൈകുന്നേരം, റേറ്റിങ്ടണിനും ഡ്യൂസൽഡോർഫിനും വിടപറഞ്ഞ് ആംസ്റ്റർഡാമിലേക്കുള്ള ഇരുനില ഫ്ലക്സ് ബസിൽ കയറി, യൂറോപ്പിലെ അടുത്ത രാജ്യമായ നെതർലൻഡ്സിലേക്ക്, നമ്മുടെ ലന്തക്കാരുടെ നാട്ടിലേക്ക്.

ShareSendTweet

Related Posts

ഏഷ്യയിലെ-സന്തോഷ-സൂചികയിൽ-മുംബൈ-ഒന്നാമത്;-സന്തോഷം-നിറഞ്ഞുനിൽക്കുന്ന-മറ്റ്-നഗരങ്ങൾ-ഇവയാണ്…
TRAVEL

ഏഷ്യയിലെ സന്തോഷ സൂചികയിൽ മുംബൈ ഒന്നാമത്; സന്തോഷം നിറഞ്ഞുനിൽക്കുന്ന മറ്റ് നഗരങ്ങൾ ഇവയാണ്…

November 13, 2025
ലോകത്തിലെ-10-ട്രെൻഡിങ്-ഡെസ്റ്റിനേഷനുകളിൽ-ഒന്ന്-കേരളത്തിൽ;-ഇന്ത്യയിൽ-എതിരാളികളില്ല,-കേരളത്തിന്റെ-അഭിമാനം-ലോകത്തിന്റെ-ഹൃദയത്തിലെന്ന്-മന്ത്രി-റിയാസ്
TRAVEL

ലോകത്തിലെ 10 ട്രെൻഡിങ് ഡെസ്റ്റിനേഷനുകളിൽ ഒന്ന് കേരളത്തിൽ; ഇന്ത്യയിൽ എതിരാളികളില്ല, കേരളത്തിന്റെ അഭിമാനം ലോകത്തിന്റെ ഹൃദയത്തിലെന്ന് മന്ത്രി റിയാസ്

November 12, 2025
വിനോദസഞ്ചാരികളെ-സ്വീകരിക്കാനൊരുങ്ങി-ചെങ്കടൽ-തീ​രത്തെ-‘അമാല’-ടൂറിസ്​റ്റ്​-കേന്ദ്രം
TRAVEL

വിനോദസഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി ചെങ്കടൽ തീ​രത്തെ ‘അമാല’ ടൂറിസ്​റ്റ്​ കേന്ദ്രം

November 11, 2025
സൗ​ദി​യി​ൽ-ടൂ​റി​സം-മേ​ഖ​ല​യി​ൽ-സ്വ​ദേ​ശി​വ​ത്ക​ര​ണം-ഊ​ർ​ജി​ത​മാ​ക്കി
TRAVEL

സൗ​ദി​യി​ൽ ടൂ​റി​സം മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ഊ​ർ​ജി​ത​മാ​ക്കി

November 11, 2025
ക്രൂസ്-ടൂറിസത്തിന്​-തിരിച്ചടി;-ആഡംബര-കപ്പലുകളുടെ-വരവ്​-കുറയുന്നു
TRAVEL

ക്രൂസ് ടൂറിസത്തിന്​ തിരിച്ചടി; ആഡംബര കപ്പലുകളുടെ വരവ്​ കുറയുന്നു

November 10, 2025
ഷാ​​ർ​​ജ​​യു​​ടെ-മ​​ധു​​ര-താ​​ഴ്‌​​വ​​ര
TRAVEL

ഷാ​​ർ​​ജ​​യു​​ടെ മ​​ധു​​ര താ​​ഴ്‌​​വ​​ര

November 9, 2025
Next Post
അമ്മയ്ക്ക്-ഉറക്ക​ഗുളിക-കൊടുത്ത്-മയക്കി-കിടത്തിയ-ശേഷം-ഒൻപതാം-ക്ലാസുകാരിയെ-വീട്ടിൽ-കയറി-പീഡിപ്പിച്ചു,-പിന്നാലെ-വിവാഹ-വാ​ഗ്ദാനം-നൽകി-റിസോർട്ടിലെത്തിച്ചും-പലതവണ-ലൈംഗികബന്ധത്തിലേർപ്പെട്ടു!!-26-കാരന്-30-വർഷം-കഠിന-തടവ്

അമ്മയ്ക്ക് ഉറക്ക​ഗുളിക കൊടുത്ത് മയക്കി കിടത്തിയ ശേഷം ഒൻപതാം ക്ലാസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു, പിന്നാലെ വിവാഹ വാ​ഗ്ദാനം നൽകി റിസോർട്ടിലെത്തിച്ചും പലതവണ ലൈംഗികബന്ധത്തിലേർപ്പെട്ടു!! 26 കാരന് 30 വർഷം കഠിന തടവ്

സഹായിക്കാനെത്ത-വ്യാജേന-നടിക്കു-നേരെ-ലൈംഗികാതിക്രമം,-റെയിൽവേയിൽ-പരാതി-നൽകിയെങ്കിലും-നടപടിയുണ്ടായില്ല,-പോലീസിൽ-നൽകിയ-പരാതിയിൽ-പോർട്ടർ-അറസ്റ്റിൽ

സഹായിക്കാനെത്ത വ്യാജേന നടിക്കു നേരെ ലൈംഗികാതിക്രമം, റെയിൽവേയിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല, പോലീസിൽ നൽകിയ പരാതിയിൽ പോർട്ടർ അറസ്റ്റിൽ

സ്കൂളിൽ-വച്ച്-17-കാരിക്ക്-ദേഹാസ്വാസ്ഥ്യം,-പരിശോധനയിൽ-പെൺകുട്ടി-​ഗർഭിണി,-പീഡിപ്പിച്ച-21-കാരൻ-പോക്സോ-കേസിൽ-അറസ്റ്റിൽ

സ്കൂളിൽ വച്ച് 17 കാരിക്ക് ദേഹാസ്വാസ്ഥ്യം, പരിശോധനയിൽ പെൺകുട്ടി ​ഗർഭിണി, പീഡിപ്പിച്ച 21 കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘നമ്മൾ ഒരുപക്ഷേ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ താൽകാലിക തിരിച്ചടി ഉണ്ടായിരിക്കാം.. എന്നാൽ, ലക്ഷ്യം കാണുന്നതുവരെ കോൺഗ്രസിന്റെ പോരാട്ടം തുടരും- കുറിപ്പുമായി സന്ദീപ് ജി വാര്യർ
  • 17 വർഷത്തെ ഇടവേളയ്ക്ക് വിരാമം! ബുംറയുടെ റെക്കോർഡ് നേട്ടം
  • ധർമ്മേന്ദ്രയുടെ ആദ്യ നായിക, വിവാഹശേഷം അഭിനയിച്ച ആദ്യ നടി! കാമിനി കൗശലിന്റെ വിയോഗം; ആരായിരുന്നു ഈ ‘റൂൾ ബ്രേക്കിംഗ്’ താരം?
  • ഒരു ഭാ​ഗത്തുകൂടി കൂട്ടപ്പിരിച്ചുവിടൽ, മറുഭാ​ഗത്ത് ദേശ സുരക്ഷ ഡബിൾ സ്ട്രോങ്ങാക്കി ട്രംപ്!! അധികാരമേറ്റെടുത്ത ശേഷം നിയമിച്ചത് 50,000 ജീവനക്കാരെ, പുതിയ നിയമനങ്ങളിൽ ഭൂരിഭാഗവും ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിൽ
  • 5 തവണ അന്വേഷണസംഘത്തെ മാറ്റി, വിചാരണക്കിടെ 3 തവണ ജഡ്ജിമാർ മാറി, കുഞ്ഞിന്റെ മൊഴിയും മെഡിക്കൽ റിപ്പോർട്ടും അട്ടിമറിക്കപ്പെട്ടു… ഒടുവിൽ ശിശു ദിനത്തിൽ അതിജീവിതയ്ക്ക് നീതി!! നാലാം ക്ലാസ് വിദ്യാർഥിനിയെ സ്‌കൂളിലെ ശൗചാലയത്തിൽ കൊണ്ടുപോയി ഒരുമാസത്തിനിടെ മൂന്ന് തവണ ലൈംഗിക പീഡനത്തിനിരയാക്കി, അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജൻ കുറ്റക്കാരൻ, ശിക്ഷ നാളെ,

Recent Comments

No comments to show.

Archives

  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.