കാർട്ടൂം: 2023 മുതൽ ആഭ്യന്തരയുദ്ധം നടക്കുന്ന സുഡാനിൽ സ്ഥിതി അതീവ ഗുരുതരം. സുഡാൻ സൈന്യത്തിന്റെ (എസ്എഎഫ്) കൈയിൽ അവശേഷിച്ചിരുന്ന ഏക പ്രവിശ്യയായ വടക്കുഭാഗത്തെ ഡാർഫർ കൂടി അർധസൈനികവിഭാഗമായ റാപ്പിഡ് സപ്പോട്ട് ഫോഴ്‌സിന്റെ (ആർഎസ്എഫ്) നേതൃത്വത്തിലുള്ള വിമതസേന പിടിച്ചതോടെ മേഖലയിൽ കൂട്ടപ്പലായനം നടക്കുകയാണ്. ഇവിടത്തെ എൽ ഫാഷർ നഗരത്തിൽനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നവരെ ആർഎസ്എഫുകാർ വെടിവെച്ചുവീഴ്ത്തുകയാണെന്നാണ് റിപ്പോർട്ടുകൾ. അഭയകേന്ദ്രങ്ങൾക്കു പുറത്തെല്ലാം ആർഎസ്എഫുകാർ യന്ത്രത്തോക്കുകളുമായി റോന്തുചുറ്റകയാണെന്നും ജീവൻ ഭയന്ന് കഴിയുകയാണെന്നും അവിടത്തുകാരെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ഡാർഫറിലെ പ്രധാന പട്ടണമായ എൽഫാഷറിൽ […]









