
ചങ്ങനാശേരി: ചങ്ങനാശേരിയിലെ ക്രിസ്തു ജ്യോതി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന 28-ാമത് ക്രിസ്തു ജ്യോതി സെന്റ് ചാവറ ട്രോഫി ദക്ഷിണേന്ത്യന്‍ ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന്റെ പെണ്‍കുട്ടികളുടെ ഫൈനലില്‍ പ്രോവിഡന്‍സ് എച്ച്എസ്എസ് കോഴിക്കോട് ജേതാക്കളായി. 75-71ന് കോയമ്പത്തൂരില്‍ നിന്നുള്ള പിഎസജിആര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ പരാജയപ്പെടുത്തി. ആണ്‍ വിഭാഗത്തില്‍ തിരുവള്ളുവര്‍ വേളാമ്മല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിനെ (100-81) പരാജയപ്പെടുത്തി മാന്നാനം സെന്റ് എഫ്രേസ് എച്ച്എസ്എസ് ജേതാക്കളായി.

സൈന്റ്‌റ് എഫ്രായിംസിന് വേണ്ടി 36 പോയിന്റുമായി ടോപ് സ്‌കോററായ മില്ലന്‍ മാത്യു ആണ് ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി. 26 പോയിന്റുമായി കോഴിക്കോട് പ്രൊവിഡന്‍സ് എച്ച്എസ്എസിലെ ടോപ് സ്‌കോററായ ആര്‍തിക കെയും മികച്ച കളിക്കാരിക്കുള്ള അവാര്‍ഡ് നേടി. പ്രോമിസിംഗ് പ്ലെയേഴ്സ് അവാര്‍ഡ് പെണ്‍കുട്ടികളില്‍ അമിയ രാജീവ്, ആണ്‍കുട്ടികളില്‍ ക്രിസ്റ്റിന്‍ ഇട്ടി കുര്യന്‍ ഇരുവരും സ്വന്തമാക്കി. 12 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളില്‍ മികച്ച കളിക്കാരിയായി ക്രിസ്തു ജ്യോതിയില്‍ നിന്നുള്ള ഇവാന്‍ തോമസ് ഓണാട്ട് തിരഞ്ഞെടുക്കപ്പെട്ടു.









