തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ പുതിയ തന്ത്രങ്ങളുമായി കോൺഗ്രസ്. എൽഡിഎഫ് ഭരിക്കുന്ന കോർപ്പറേഷനിൽ മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസ് പ്രധാന മുഖങ്ങളെ രംഗത്തിറക്കി എന്തുവിലകൊടുത്തും നിലമെച്ചപ്പെടുത്താനാണ് തീരുമാനം. കെഎസ് ശബരീനാഥൻ, യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായർ, ഡിസിസി ജനറൽ സെക്രട്ടറി എം എസ് അനിൽകുമാർ എന്നിവർ അടക്കം യുവ മുഖങ്ങളെ രംഗത്തിറക്കി കളം പിടിക്കാനാണ് നീക്കം. കഴിഞ്ഞദിവസം ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി ശബരിനാഥൻ കവടിയാർ ഡിവിഷനിൽ നിന്നും മത്സരിക്കും. സ്വന്തം […]








