കാസർകോട്: ദേശീയപാത നിർമാണത്തിന് വീട് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങൾ. ദേശീയപാത നിർമാണത്തിന് വീടിന്റെ മുൻഭാഗം പൊളിച്ചു നീക്കാനാണ് നിർമാണം ഏറ്റെടുത്ത കമ്പനിയെത്തിയത്. എന്നാൽ ഇതിൽ പ്രതിഷേധിച്ച് കുടുംബം ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. വീടിനു മുകളിൽ ഗ്യാസ് സിലിണ്ടർ എടുത്തുവച്ചായിരുന്നു കുടുംബത്തിന്റെ ഭീഷണി. ദേശീയപാതയുടെ നിർമാണം ഏറ്റെടുത്ത കമ്പനി ഇന്നാണ് നിർമാണം തുടങ്ങിയത്. വീടിന്റെ മുൻഭാഗം പൊളിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടതായി കുടുംബം പറയുന്നു. നിർമാണം നിർത്തിവയ്ക്കാൻ കോടതി ഉത്തരവ് ലഭിച്ചതായി കുടുംബവും, കോടതി സ്റ്റേ മാറ്റിയതായി കമ്പനിയും […]







