Friday, November 14, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

“സോപാനം വാദ്യസംഗമം 2025” ഡിസംബർ 5ന്

by News Desk
November 2, 2025
in BAHRAIN
“സോപാനം വാദ്യസംഗമം 2025” ഡിസംബർ 5ന്

 

ഭാരതീയവാദ്യകലയുടെ അഭിമാനവേദി വാദ്യസംഗമം 2025 അരങ്ങേറാൻ ദിവസങ്ങൾമാത്രം. സോപാനം വാദ്യകലാസംഘം കോൺവെക്സ്‌ മീഡിയ ഇവന്റ്സിന്റെ സഹകരണത്തൊടെ ബഹറിൻ ടൂറിസം മന്ത്രാലയത്തിന്റെ അനുമതിയോടെ നടക്കുന്ന സോപാനം വാദ്യസംഗമം 2025 ഡിസംബർ 5 വെള്ളിയാഴ്ച ടുബ്ലീ അദാരിപാർക്ക്‌ ഗ്രൗണ്ടിൽ അരങ്ങേറും. ബഹറിനിലെ സാംസ്കാരിക പരിപാടികളിലെ ഏറ്റവും വലിയവേദിയെന്ന് അവകാശപ്പെടാവുന്ന 50 മീറ്റർ നീളം വരുന്ന പ്രത്യേകമായി രൂപകൽപന ചെയ്ത പടുകൂറ്റൻ വേദിയിലാണ്‌ ഇത്തവണ വാദ്യസംഗമം അരങ്ങേറുന്നത്.

ഡിസംബർ 5ന് വൈകുന്നേരം കൃത്യം 5 മണിക്ക്‌ മട്ടന്നൂർ ശ്രീരാജ് & ചിറയ്ക്കൽ നിധീഷ് എന്നിവർ ചേർന്നവതരിപ്പിക്കുന്ന കേളികൊട്ടോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് ഭാരതീയ നൃത്തരൂപങ്ങളുടെ വൈവിധ്യമായ അവതരണങ്ങളുമായി 100ൽ പരം നർത്തകിമാർ അരങ്ങിലെത്തും. ശേഷം നടക്കുന്ന വർണ്ണാഭമായ ഘോഷയാത്രയും ഉത്ഘാടന സമ്മേളനത്തിൽ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പത്മശ്രീ ജയറാം, ചലച്ചിത്ര പിന്നണി ഗായിക ലതിക ടീച്ചർ, കാഞ്ഞിലശ്ശേരി പത്മനാഭൻ, അമ്പലപ്പുഴ വിജയകുമാർ, ഏലൂർ ബിജു തുടങ്ങിയവർ മുഖ്യ അതിഥികകളാവും. 30 കലാകാരന്മാരാണ് ഇന്ത്യയിൽ നിന്നും വാദ്യസംഗമത്തിനായി എത്തിച്ചേരുന്നത്‌.

ഭാരതീയ സംഗീത പദ്ധതിയിലെ മഹോന്നത ശാഖയായ സോപാനസംഗീതവുമായി അമ്പലപ്പുഴ വിജയകുമാറും ഏലൂർ ബിജുവും നേതൃത്വം നൽകി 71 കലാകാരന്മാർ അരങ്ങിലെത്തും. കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്‌മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സിനിമാതാരം ജയറാമും നയിക്കുന്ന 300 ൽ പരം വാദ്യകലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളവും വാദ്യസംഗമത്തിൽ അരങ്ങേറും.
ചലച്ചിത്ര പിന്നണിഗായിക ലതിക ടീച്ചറും, ഐഡിയ സ്റ്റാർസിംഗർ ഫെയിം മിഥുൻ ജയരാജും ഒരുക്കുന്ന സംഗീത പരിപാടി “കാതോട് കാതോരം” സോപാനം വാദ്യസംഗമത്തിലെ പ്രത്യേക പരിപാടി ആയിരിക്കും.

സോപാനസംഗീതജ്ഞരായ അമ്പലപ്പുഴ വിജയകുമാർ, ഏലൂർബിജു, തായമ്പകയിലെ യുവരാജാക്കന്മാർ സർവ്വശ്രീ മട്ടന്നൂർ ശ്രീകാന്ത്‌, മട്ടന്നൂർ ശ്രീരാജ്‌, ചിറക്കൽ നിധീഷ്‌, കൂടാതെ വീരശൃംഖല ജേതാവ് കാഞ്ഞിലശ്ശേരി പത്മനാഭൻ, വലംതല പ്രമാണി വെള്ളിനേഴി രാംകുമാർ, ഇലത്താളം പ്രമാണി മട്ടന്നൂർ അജിത്ത്, കുറും കുഴൽ പ്രമാണി കാഞ്ഞിലശ്ശേരി അരവിന്ദാക്ഷൻ, കൊമ്പ് പ്രമാണി കൊരയങ്ങാട് സാജു എന്നിവർ മുഖ്യസാന്നിധ്യമാകും. 10,000-ലധികം ആസ്വാദകർ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന വാദ്യസംഗമം ബഹ്‌റൈനിലെ ഏറ്റവും വലിയ സാംസ്കാരിക അരങ്ങായി മാറും. ഭാരതീയ വാദ്യ-സംഗീത പാരമ്പര്യവും ബഹ്‌റൈൻ-ഇന്ത്യ സാംസ്കാരിക ബന്ധങ്ങളും കൂടുതൽ ശക്തമാക്കുകയാണ് ഈ വേദിയുടെ ലക്ഷ്യം എന്ന് സോപാനം ഡയറക്ടർ സന്തോഷ് കൈലാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞൂ. രാഷ്ട്രീയ മത ജാതി ലിംഗ ഭേദമന്യേ എല്ലാവിഭാഗം ആളുകളേയും വാദ്യസംഗമത്തിലേക്ക്‌ സ്വാഗതം ചെയ്യുകയും പരിപാടിയിലേക്കുള്ള പ്രവേശനം
പൂർണ്ണമായും സൗജന്യമായിരിക്കും എന്ന് സംഘാടകർ അറിയിച്ചു. വാദ്യസംഗമം 2025ൻ്റെ ആദ്യ പോസ്റ്റർ വാർത്താ സമ്മേളനത്തിൽ വെച്ച് അജിത്ത് നായർ പ്രകാശനം ചെയ്തു.

പത്രസമ്മേളനത്തിൽ കോൺവെക്സ് മീഡിയ മാനേജിങ് ഡയറക്ടർ അജിത്ത് നായർ, സോപാനം ഡയറക്ടർ സന്തോഷ് കൈലാസ്, രക്ഷാധികാരി അനിൽ മാരാർ, സഹരക്ഷാധികാരി ശശികുമാർ, ആനന്ദ് സുബ്രഹ്മണ്യം, ചെയർമാൻ ചന്ദ്രശേഖരൻ, വൈസ് ചെയർമാൻമാരായ ഉണ്ണികൃഷ്ണൻ പുന്നയ്ക്കൽ, ഗോപിനാഥ്, കൺവീനർ ജോഷി ഗുരുവായൂർ, ജോയൻ്റ് കൺവീനർമാരായ പ്രകാശ് വടകര, അജേഷ് കണ്ണൻ, മിഥുൻ ഹർഷൻ, മനോജ് രാമകൃഷ്ണൻ, വിജയൻ ഇരിങ്ങാലക്കുട, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ലാജി, വൈസ് ചെയർമാൻമാരായ പ്രവിത വിജയ്, ബിനു അനിരുദ്ധൻ, കൺവീനർ സുധി, ട്രഷറർ രാജേഷ് മാധവൻ, സാമ്പത്തിക കമ്മിറ്റി ചെയർമാൻ രൂപേഷ് ഊരാളുങ്കൽ, കൺവീനർ ആതിര സുരേന്ദ്ര, സോപാനം കോഡിനേറ്റർ വിനീഷ് സോപാനം കൂടാതെ മറ്റു സോപാനം കുടുംബാംഗങ്ങളും പങ്കെടുത്തു.

ShareSendTweet

Related Posts

സംസ്കൃതി ഖത്തർ പന്ത്രണ്ടാമത് സി വി ശ്രീരാമൻ സാഹിത്യ പുരസ്കാരം 2025 ജലീലിയോക്ക്.
BAHRAIN

സംസ്കൃതി ഖത്തർ പന്ത്രണ്ടാമത് സി വി ശ്രീരാമൻ സാഹിത്യ പുരസ്കാരം 2025 ജലീലിയോക്ക്.

November 13, 2025
പ്രവാസി ഭാരതീയ എക്സലൻസ് അവാർഡ് നേടിയ പമ്പാവാസൻ നായരെ പാക്ട് ആദരിച്ചു
BAHRAIN

പ്രവാസി ഭാരതീയ എക്സലൻസ് അവാർഡ് നേടിയ പമ്പാവാസൻ നായരെ പാക്ട് ആദരിച്ചു

November 13, 2025
കെഎംസിസി ബഹ്‌റൈൻ-“മഹർജാൻ”ആശയ ഗീതം പുറത്തിറക്കി
BAHRAIN

കെഎംസിസി ബഹ്‌റൈൻ-“മഹർജാൻ”ആശയ ഗീതം പുറത്തിറക്കി

November 12, 2025
കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാവനിതാ വിംഗിന് പുതിയ നേതൃത്വം
BAHRAIN

കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാവനിതാ വിംഗിന് പുതിയ നേതൃത്വം

November 12, 2025
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുതിർന്ന പ്രവാസികളെ ആദരിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുതിർന്ന പ്രവാസികളെ ആദരിച്ചു

November 12, 2025
എസ് ജി എഫ് മാത്ത് ഒളിമ്പ്യാഡ് ശ്രദ്ധേയമായി സമാപിച്ചു
BAHRAIN

എസ് ജി എഫ് മാത്ത് ഒളിമ്പ്യാഡ് ശ്രദ്ധേയമായി സമാപിച്ചു

November 12, 2025
Next Post
വനിതാ-ക്രിക്കറ്റ്-കീരീടം-ഭാരതത്തിന്-;-ദക്ഷിണാഫ്രിക്കയെ-52-റണ്‍സിന്-തോല്‍പ്പിച്ചു

വനിതാ ക്രിക്കറ്റ് കീരീടം ഭാരതത്തിന് ; ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചു

വനിതാഏകദിന-ലോകകപ്പില്‍-ഏറ്റവും-കൂടുതല്‍-റണ്‍സെടുത്ത-ബാറ്റ്സ്മാനായി-റെക്കോഡ്-നേടി-ഇന്ത്യന്‍-ക്യാപ്റ്റന്‍-ഹര്‍മന്‍പ്രീത്-കൗര്‍

വനിതാഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ബാറ്റ്സ്മാനായി റെക്കോഡ് നേടി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍

ടിവിഎസ്-മോട്ടോർ-കമ്പനിക്ക്-ഒക്ടോബറിൽ-മികച്ച-മുന്നേറ്റം;-വിൽപ്പനയിൽ-വൻ-കുതിപ്പ്

ടിവിഎസ് മോട്ടോർ കമ്പനിക്ക് ഒക്ടോബറിൽ മികച്ച മുന്നേറ്റം; വിൽപ്പനയിൽ വൻ കുതിപ്പ്

Recent Posts

  • ‘നമ്മൾ ഒരുപക്ഷേ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ താൽകാലിക തിരിച്ചടി ഉണ്ടായിരിക്കാം.. എന്നാൽ, ലക്ഷ്യം കാണുന്നതുവരെ കോൺഗ്രസിന്റെ പോരാട്ടം തുടരും- കുറിപ്പുമായി സന്ദീപ് ജി വാര്യർ
  • 17 വർഷത്തെ ഇടവേളയ്ക്ക് വിരാമം! ബുംറയുടെ റെക്കോർഡ് നേട്ടം
  • ധർമ്മേന്ദ്രയുടെ ആദ്യ നായിക, വിവാഹശേഷം അഭിനയിച്ച ആദ്യ നടി! കാമിനി കൗശലിന്റെ വിയോഗം; ആരായിരുന്നു ഈ ‘റൂൾ ബ്രേക്കിംഗ്’ താരം?
  • ഒരു ഭാ​ഗത്തുകൂടി കൂട്ടപ്പിരിച്ചുവിടൽ, മറുഭാ​ഗത്ത് ദേശ സുരക്ഷ ഡബിൾ സ്ട്രോങ്ങാക്കി ട്രംപ്!! അധികാരമേറ്റെടുത്ത ശേഷം നിയമിച്ചത് 50,000 ജീവനക്കാരെ, പുതിയ നിയമനങ്ങളിൽ ഭൂരിഭാഗവും ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിൽ
  • 5 തവണ അന്വേഷണസംഘത്തെ മാറ്റി, വിചാരണക്കിടെ 3 തവണ ജഡ്ജിമാർ മാറി, കുഞ്ഞിന്റെ മൊഴിയും മെഡിക്കൽ റിപ്പോർട്ടും അട്ടിമറിക്കപ്പെട്ടു… ഒടുവിൽ ശിശു ദിനത്തിൽ അതിജീവിതയ്ക്ക് നീതി!! നാലാം ക്ലാസ് വിദ്യാർഥിനിയെ സ്‌കൂളിലെ ശൗചാലയത്തിൽ കൊണ്ടുപോയി ഒരുമാസത്തിനിടെ മൂന്ന് തവണ ലൈംഗിക പീഡനത്തിനിരയാക്കി, അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജൻ കുറ്റക്കാരൻ, ശിക്ഷ നാളെ,

Recent Comments

No comments to show.

Archives

  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.