
നവി മുംബൈ വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ ഓഫ്‌സ്പിന്നര്‍ ദീപ്തി ശര്‍മ്മ ചരിത്രനേട്ടം കുറിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് വീഴ്‌ത്തി ടീമിനെ ആദ്യ ലോകകപ്പ് കിരീടത്തിലേക്കാണ് അവര്‍ നയിച്ചത്. ഫൈനലില്‍ 5 വിക്കറ്റിന് 39 റണ്‍സ് എന്ന പ്രകടനവുമായി ദീപ്തി ടൂര്‍ണമെന്റിലെ മികച്ച ബൗളര്‍ പദവിയും സ്വന്തമാക്കി.
ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട് (101) അടക്കം പ്രധാന ബാറ്റര്‍മാരായ ക്ലോ െ്രെടയോണ്‍, നാഡിന്‍ ഡി ക്ലെര്‍ക്ക് എന്നിവരുടെ വിക്കറ്റുകളാണ് ദീപ്തിയുടെ നേട്ടത്തെ നിര്‍ണായകമാക്കിയത്. സെമിഫൈനലിലും മികച്ച പ്രകടനം കാഴ്ചവെച്ച ദീപ്തി, തുടര്‍ച്ചയായ ബൗളിംഗ് ലൈനില്‍ കൃത്യത പുലര്‍ത്തിയാണ് പ്രതിരോധം തകര്‍ത്തത്.
ഇതോടെ ദീപ്തി ശര്‍മ്മ 2025 ലോകകപ്പിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമായി(22 വിക്കറ്റ്, ശരാശരി 20.40).
. ഓസ്‌ട്രേലിയയുടെ അന്നബെല്‍ സതര്‍ലാന്‍ഡ്(17 വിക്കറ്റ്) രണ്ടാമതും, ഇംഗ്ലണ്ടിന്റെ സോഫി എക്ല്!സ്‌റ്റോണ്‍(16) മൂന്നാമതും. ഇന്ത്യയുടെ യുവ താരം ശ്രീ ചരണി. 14 വിക്കറ്റ് നേടി നാലാമതുമെത്തി.









