
ന്യൂദൽഹി : ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ടീമിന്റെ ചരിത്രപരമായ വിജയത്തെ വാനോളം പുകഴ്‌ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇന്ത്യൻ ടീമിന് ആശംസ അറിയിച്ചത്.
“2025 ലെ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ടീമിന്റെ അത്ഭുതകരമായ വിജയം. ഫൈനലിലെ അവരുടെ പ്രകടനം മികച്ച കഴിവും ആത്മവിശ്വാസവും കൊണ്ട് അടയാളപ്പെടുത്തി. ടൂർണമെന്റിലുടനീളം ടീം അസാധാരണമായ ടീം വർക്കുകളും സ്ഥിരോത്സാഹവും പ്രകടിപ്പിച്ചു. നമ്മുടെ കളിക്കാർക്ക് അഭിനന്ദനങ്ങൾ. ഈ ചരിത്ര വിജയം ഭാവി ചാമ്പ്യന്മാരെ കായികരംഗത്തേക്ക് കടക്കാൻ പ്രേരിപ്പിക്കും.”- അദ്ദേഹം എക്സിൽ കുറിച്ചു.









