
തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ആദ്യമായി ഐ സി സി വനിതാ ഏകദിന ലോകകപ്പ് കിരീടം ഉയർത്തിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ചലച്ചിത്ര താരങ്ങള്‍. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ നേട്ടത്തില്‍ പ്രശംസയുമായെത്തി. ബോളിവുഡ് താരങ്ങളും ടീമിനെ അഭിനന്ദിച്ചു.
‘നീലവര്‍ണ്ണത്തില്‍ ചരിത്രം രചിക്കപ്പെട്ടു. ദൃഢനിശ്ചയവും ഒത്തൊരുമയുംകൊണ്ട് എന്തെല്ലാം നേടാനാകുമെന്ന് ഇന്ത്യന്‍ വനിതാ ടീം ലോകത്തിന് കാണിച്ചുകൊടുത്തു. നിങ്ങള്‍ കോടിക്കണക്കിനുപേര്‍ക്ക് പ്രചോദനവും രാജ്യത്തിനാകെ അഭിമാനവുമാണ്’, മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
‘അതുല്യരായ ഇന്ത്യന്‍ വനിതാ ടീമിന് അഭിനന്ദനങ്ങള്‍. നിങ്ങള്‍ ചരിത്രം കുറിച്ചു. രാജ്യത്തെ മുഴുവന്‍ അഭിമാനത്താല്‍ നിറച്ചു. ഇത് ജയത്തിനുമപ്പുറം ആത്മവീര്യത്തിന്റേയും അതിജീവനത്തിന്റേയും വിശ്വാസത്തിന്റേയും കയാണ്. ചാമ്പ്യന്മാരേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു’, മമ്മൂട്ടി കുറിച്ചു.
ബോളിവുഡ് താരങ്ങളായ വിക്കി കൗശല്‍, അനുഷ്‌ക ശര്‍മ, പ്രിയങ്കാ ചോപ്ര, കരീനാ കപൂര്‍, ശ്രദ്ധ കപൂര്‍ എന്നിവരും വിജയം ആഘോഷിച്ചു. ‘1983-നെക്കുറിച്ച് മാതാപിതാക്കള്‍ പറഞ്ഞുള്ള അറിവ് മാത്രമാണുണ്ടായിരുന്നത്. അത്തരമൊരു നിമിഷം ഞങ്ങള്‍ക്ക് തന്നതിന് നന്ദി. ഇത് തലമുറകള്‍ക്കുള്ളതാണ്’, ശ്രദ്ധ കപൂര്‍ കുറിച്ചു.
മഹത്തായ നേട്ടമെന്നായിരുന്നു അനുഷ്‌കാ ശര്‍മയുടെ പ്രതികരണം. ആനന്ദത്താല്‍ കരയുകയാണെന്ന് കരിഷ്മ കപൂര്‍ കുറിച്ചു. പ്രിയങ്കാ ചോപ്രയും അഭിനന്ദനം ചൊരിഞ്ഞു. ഷെഫാലി വര്‍മയുടെ പ്രകടനത്തെ പേരെടുത്ത് പറഞ്ഞ് വിക്കി കൗശല്‍ പ്രശംസിച്ചു.









