തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചിരിക്കുകയാണ് കോൺഗ്രസ്. വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ കോൺഗ്രസ് എങ്ങനെയാണ് സമീപിക്കുക എന്ന് അടയാളപ്പെടുത്തുന്നതാണ് 48 വാർഡുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കൊണ്ടുള്ള ഈ ആദ്യഘട്ട പട്ടിക. മുൻ അരുവിക്കര എംഎൽഎ കെഎസ് ശബരീനാഥൻ ഉൾപ്പടെയുള്ള കരുത്തരെ അണിനിരത്തി കൊണ്ട് തിരുവനന്തപുരം നഗരസഭ പിടിക്കാനുള്ള കോൺഗ്രസ് നീക്കത്തെ രാഷ്ട്രീയ നിരീക്ഷകർ യുഡിഎഫിന്റെ സർജിക്കൽ സ്‌ട്രൈക്ക് എന്ന് പോലും വിശേഷിപ്പിക്കുന്നുണ്ട്. ശബരിനാഥനെ പോലെയുള്ള കരുത്തരെ സ്ഥാനാർത്ഥിയാകുന്നതിലൂടെ കോൺഗ്രസ് പറയാൻ […]








