
മുംബൈ: ഇന്ത്യയുടെ വനിത ക്രിക്കറ്റ് ടീം ഏകദിന ലോകകപ്പ് നേടിയതിന് ശേഷം ഇന്ത്യയുടെ കോച്ച് അമോല്‍ മജുംദാറിന്റെ കാല്‍പിടിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ചിത്രം ട്രെന്‍ഡിംഗ്. ഭാരതത്തിന്റെ ഗുരുദക്ഷിണയെയും ഗുരുവന്ദനത്തെയും ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഈ അനര്‍ഘനിമിഷം. ക്രിക്കറ്റ് പോലെ സെലിബ്രേഷന് സാധ്യതയുള്ള കളിക്കളത്തിലും ഇതുപോലുള്ള ദൃശ്യങ്ങള്‍ ആഹ്ളാദാതിരേകത്താല്‍ ശരിയ്‌ക്കും കണ്ണുനനയിക്കുന്ന ഒന്നാണ്. ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ ടെണ്ടുല്‍ക്കര്‍ എന്ന വിശേഷണത്തോടെ കടന്നുവന്ന താരമായിരുന്നു അമോല്‍. രഞ്ജി ട്രോഫിയില്‍ 260 റണ്‍സെടുത്തായിരുന്നു തുടക്കം. പിന്നീട് ഇന്ത്യന്‍ ടീമിന് വേണ്ടി വരെ കളിച്ചു. ക്രിക്കറ്റ് അഭിനിവേശമായ ഇദ്ദേഹം കോച്ചായി ചുമതലയേറ്റശേഷം ഇന്ത്യന്‍ വനിതാക്രിക്കറ്റ് ടീം കുതിച്ചുയരുകയായിരുന്നു. ഒടുവില്‍ അത് ലോകകപ്പ് നേട്ടത്തില്‍ ചെന്നെത്തിനില്‍ക്കുന്നു.
Here is the perfect script for a Chak De India sequel :
He’s Amol Muzumdar, one of the most prolific batters in Indian domestic cricket. On his Ranji Trophy debut for Mumbai in 1994, he scored 260. Nicknamed the “New Tendulkar”, he was touted as the next big thing in Indian… pic.twitter.com/no0XW0K9Nc
— THE SKIN DOCTOR (@theskindoctor13) November 3, 2025
Captain and vice-captain rejoice after guiding India to their historic first-ever Women’s World Cup title
#CWC25 #HarmanpreetKaur #SmritiMandhana #TeamIndia pic.twitter.com/0WPRGXp7hC
— Circle of Cricket (@circleofcricket) November 2, 2025
എന്തായാലും ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് കപ്പ് നേടിയതിന് ശേഷം എത്രയോ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെയും ഹര്‍മന്‍പ്രീത് കൗര്‍ എന്ന ഇന്ത്യയുടെ ക്യാപ്റ്റന്‍ സമൂഹമാധ്യമങ്ങളിലാകെ ട്രെന്‍ഡിങ്ങായി ഓടിക്കൊണ്ടിരിക്കുന്നു. ഹര്‍മന്‍പ്രീതും വൈസ് ക്യാപ്റ്റന്‍ സ്മൃതിമന്ഥനയും ഇന്ത്യന്‍ പതാകയാല്‍ രണ്ടുപേരെയും പൊതിഞ്ഞശേഷം ഇരുവരും ഗാഢമായി ആലിംഗനബദ്ധരായി നില്‍ക്കുന്ന ചിത്രവും അവിസ്മരണീയമാണ്.
What a moment!
#HarmanpreetKaur introduced #ShafaliVerma into bowling & she gets the wicket of Luus!
#CWC25 Final
#INDvSA, LIVE NOW
https://t.co/gGh9yFhTix pic.twitter.com/8rsuBlFd78
— Star Sports (@StarSportsIndia) November 2, 2025
കപ്പ് നേടിക്കഴിഞ്ഞാല്‍ ഇനിയല്‍പം ഭംഗ്ര ഡാന്‍സാകാം എന്ന് പറഞ്ഞ് ഡോലും കൊട്ടി വരുന്ന കുട്ടിക്കൊപ്പം പഞ്ചാബി ഭംഗ്ഡ നൃത്തച്ചുവടുവെയ്‌ക്കുന്ന ഹര്‍മന്‍പ്രീതിനെയും കാണാം.
No celebration is complete without the Bhangra
: harman_star29 | Instagram #CWC25 #HarmanpreetKaur #HarleenDeol pic.twitter.com/tkc7BJS8cM
— Circle of Cricket (@circleofcricket) November 3, 2025
കിട്ടിയ കപ്പ് കൂട്ടുകാര്‍ അടുത്തെത്തുമ്പോള്‍ പിന്നോട്ട് വലിക്കുകയും പിന്നീട് എല്ലാവരും ഒന്നിച്ച് ആ കപ്പ് ഉയര്‍ത്തുന്നതും അതിനൊപ്പം പിന്നില്‍ ഇന്ത്യന്‍ പതാകയുടെ ത്രിവര്‍ണ്ണത്തില്‍ അമിട്ട് പൊട്ടിവിരിയുന്നതും മറക്കാനാകില്ല.
𝐒𝐭𝐫𝐚𝐢𝐠𝐡𝐭 𝐟𝐫𝐨𝐦 𝐭𝐡𝐞 𝐡𝐞𝐚𝐫𝐭
No better moment for the #WomenInBlue to unveil their team song.
#TeamIndia | #CWC25 | #Final | #INDvSA | #Champions pic.twitter.com/ah49KVTJTH
— BCCI Women (@BCCIWomen) November 3, 2025
ഈ ഗാനം മറക്കില്ല എന്നും അതൊന്ന് ഏറ്റുപാടിയാലോ എന്ന് പറയുന്ന സ്മൃതിമന്ഥനയെയും പിന്നാലെ ടീം ഇന്ത്യാ എന്ന് ടിമംഗങ്ങള്‍ താളത്തില്‍ ഏറ്റുചൊല്ലുന്നതുമായ വീഡിയോ നിറയെപ്പേര്‍ പങ്കുവെച്ചിട്ടുണ്ട്.
So Harmanpreet was trying to touch Jay Shah’s feet…
Some people mock Jay Shah but the fact is he has done tremendous work for women cricket team, and these players understand it well….pic.twitter.com/oTaWu3o3FQ
— Mr Sinha (@MrSinha_) November 3, 2025
ഷെഫാലി വര്‍മ്മയുടെ ദിവസം കൂടിയായിരുന്നു ഫൈനല്‍ മാച്ചിന്റെ ദിവസം. 87 റണ്‍സ് അടിച്ചെടുത്തത് കൂടാതെ അവസാനവിക്കറ്റില്‍ പന്തെറിഞ്ഞ് ക്യാച്ചെടുത്ത് ഇന്ത്യയുടെ വിജയം ഉറപ്പിക്കുന്നതുവരെ നിര്‍ണ്ണായകമായ സംഭാവനകള്‍ ഷെഫാലി നടത്തി. ഫൈനല്‍ ക്യാച്ചെടുത്ത ഷെഫാലിയുടെ അടുത്തേക്ക് കുതിച്ചുപാഞ്ഞെടുത്തി ചാടികെട്ടിപ്പിടിക്കുന്ന ഹര്‍മന്‍പ്രീത് കൗറിന്റെ ചിത്രവും വൈറലാണ്.








: harman_star29 | Instagram 










