
ന്യുഡൽഹി: ഷാഫി പറമ്പിലിന് എതിരായ പൊലീസ് നടപടിയിൽ റിപ്പോർട്ട് തേടാൻ നിർദ്ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലോക്സഭാ സെക്രട്ടറിയേറ്റാണ് സംസ്ഥാനത്തോട് റിപ്പോർട്ട് തേടാൻ നിർദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സ്പീക്കർക്ക് നൽകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഷാഫി പറമ്പിൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പേരാമ്പ്ര സംഘര്‍ഷത്തില്‍ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഷാഫി പറമ്പിൽ എം പി. പരാതി നൽകിയത്. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പൊലീസ് മർദിച്ചെന്നും റൂറൽ എസ് പി പരസ്യമായി സമ്മതിച്ച സാഹചര്യത്തിൽ പൊലീസുകാർക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. സ്പീക്കർക്കും പ്രിവിലേജ് കമ്മിറ്റിക്കുമാണ് ഷാഫി പരാതി നൽകിയത്. വടകര ഡിവൈഎസ്‍പി ഹരിപ്രസാദ്, പേരാമ്പ്ര ഡിവൈഎസ്‍പി എൻ.സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസാണ് തന്നെ ആക്രമിച്ചെന്നും പരാതിയില്‍ പറയുന്നു.
The post ഷാഫി പറമ്പിലിന് എതിരായ പൊലീസ് നടപടിയിൽ റിപ്പോർട്ട് തേടാൻ നിർദ്ദേശിച്ച് ലോക്സഭാ സെക്രട്ടറിയേറ്റ് appeared first on Express Kerala.









