കണ്ണൂർ: തന്റെ ആത്മകഥയിൽ സിപിഎം നേതൃത്വത്തെ കൊട്ടി കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജൻ. കണ്ണൂരിലെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ, കൃത്യസമയത്ത് ബന്ധപ്പെട്ടവർ വ്യക്തത വരുത്തിയിരുന്നെങ്കിൽ തനിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ നിലയ്ക്കുമായിരുന്നു എന്നാണ് ‘ഇതാണെന്റെ ജീവിതം’ എന്ന ആത്മകഥയിൽ ഇ.പി.ജയരാജൻ എഴുതിയത്. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു മാറ്റാൻ തീരുമാനിച്ചതു പ്രയാസമുണ്ടാക്കിയെന്നും മകൻ ജയ്സണിനെ സ്ഥാനാർഥിയാക്കാനുള്ള ശ്രമം ബിജെപി നടത്തിയെന്നും ആത്മകഥയിൽ പറയുന്നു. ‘സിപിഎം സംസ്ഥാന കമ്മിറ്റിയോഗത്തിൽ പി. ജയരാജൻ എനിക്കെതിരെ വൈദേകം റിസോർട്ട് നിക്ഷേപത്തിൽ അഴിമതി ആരോപണം ഉന്നയിച്ചെന്ന വാർത്ത […]








