തൃശൂർ: പൊലീസ് കസ്റ്റഡിയിൽനിന്ന് കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടത് തമിഴ്‌നാട് പൊലീസ് കേരള പൊലീസിനെ അറിയിക്കാൻ വൈകി. ബാലമുരുകൻ കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ട് ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാണ് തമിഴ്‌നാട് പൊലീസ് വിയ്യൂർ പൊലീസിനെ വിവരം അറിയിച്ചത്. ഇന്നലെ രാത്രി 9.40നാണ് ഇയാൾ കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ടത്. എന്നാൽ വിയ്യൂർ പൊലീസിനെ വിവരം അറിയിച്ചത് രാത്രി 10.40 ഓടെയാണെന്നാണ് വിവരം. കേരളത്തിലും തമിഴ്‌നാട്ടിലുമായി 53 കേസുകളിലെ പ്രതിയായ ബാലമുരുകനെ ഒരു കേസിന്റെ ആവശ്യത്തിനായി തമിഴ്‌നാട് പൊലീസിന് കൈമാറിയതായിരുന്നു. തിരിച്ച് വിയ്യൂർ […]








