തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ഗാനരചയിതാവായി വേടനെ തിരഞ്ഞെടുത്തതിൽ സാമൂഹികമാധ്യമങ്ങളിൽ അമർഷം പുകയുന്നു. ബലാത്സംഗ ആരോപണം നേരിടുന്ന വ്യക്തിക്ക് അവാർഡ് നൽകിയത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. ബലാത്സംഗക്കേസിൽ അറസ്റ്റിലായ വേടൻ ജാമ്യത്തിലാണ്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവഡോക്ടറുടെ പരാതിയിൽ വേടനെ തൃക്കാക്കര പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുൻകൂർ ജാമ്യം ലഭിച്ചതിനാൽ വിട്ടയക്കുകയായിരുന്നു. കഴിഞ്ഞദിവസം കോടതി ജാമ്യവ്യവസ്ഥയിൽ വേടന് ഇളവ് നൽകി. മാത്രമല്ല ഗവേഷക വിദ്യാർഥിനിയെ അപമാനിച്ചെന്ന കേസിലും വേടൻ പ്രതിയാണ്. നേരത്തേ, വേടനെതിരേ മീറ്റൂ ആരോപണവുമുണ്ടായിരുന്നു. […]








