ജറുസലം: ഗാസ യുദ്ധത്തിനിടെ അറസ്റ്റ് ചെയ്ത പലസ്തീൻ തടവുകാരനെ ഇസ്രയേൽ സൈനികർ അതിക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ ചോർന്നതുമായി ബന്ധപ്പെട്ട് ഇസ്രയേൽ സൈന്യത്തിന്റെ മുഖ്യ നിയമോപദേഷ്ടാവായിരുന്ന അഡ്വക്കറ്റ് ജനറൽ യിഫാറ്റ് തോമർ യെരുഷൽമി അറസ്റ്റിൽ. വീഡിയോ ചോർത്തിയതായി സമ്മതിച്ച യെരുഷൽമി നേരത്തെ രാജിവച്ചിരുന്നു. പിന്നാലെ ഇവരെ കാണാതായതോടെ വ്യാപക അന്വേഷണമാണ് നടന്നത്. കടൽത്തീരത്ത് കാറും കുടുംബത്തിനുള്ള സന്ദേശവും കണ്ടെത്തിയതോടെ ആത്മഹത്യ ചെയ്തിരിക്കാമെന്ന സംശയം ഉയർന്നിരുന്നു. പിന്നീട് ഡ്രോണുകൾ അടക്കം ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് യെരുഷൽമിയെ കണ്ടെത്തിയത്. അതേസമയം വീഡിയോ […]









