തളിപ്പറമ്പ്: കുറുമാത്തൂർ പൊക്കുണ്ടിനു സമീപം രണ്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയതെന്നു സൂചന. പൊക്കുണ്ട് ഡെയറി ജുമാ മസ്ജിദിനു സമീപം സയലന്റ് റോഡ് സ്ട്രീറ്റ് നമ്പർ 2ൽ ഹിലാൽ മൻസിൽ ടി.കെ. ജാബിറിന്റെയും മൂലക്കൽ പുതിയ പുരയിൽ മുബഷിറയുടെയും മകൻ ആമിഷ് അലൻ ആണ് ഇന്നലെ രാവിലെ 10 മണിയോടെ വീടിന്റെ കുളിമുറിയോടു ചേർന്നുള്ള കിണറ്റിൽ വീണു മരിച്ചത്. കുട്ടിയെ കുളിപ്പിക്കുന്നതിനിടെ കയ്യിൽ നിന്നു കുതറി കിണറ്റിൽ വീണെന്നാണ് മുബഷിറ പറഞ്ഞത്. […]








