പാലക്കാട്: പാലക്കാട് പല്ലശ്ശനയിൽ ചികിത്സാ പിഴവിനെ തുടർന്ന് ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം പോലീസിൽ പരാതി നൽകി. പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. സർക്കാരിൽ നിന്ന് നീതി കിട്ടിയില്ലെന്നും ആരും തിരിഞ്ഞ് നോക്കിയില്ലെന്നും കുടുംബം ആരോപിക്കുന്നു. വിഷയത്തിൽ അനുകൂലമായ നടപടി ഉണ്ടാകുന്നവരെ നിയമ പോരാട്ടം തുടരുമെന്നും കുടുംബം അറിയിച്ചു. അതേസമയം സെപ്റ്റംബർ 24-നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണ് പെൺകുട്ടിക്ക് പരുക്കേൽക്കുന്നത്. ഉടൻ മാതാപിതാക്കൾ കുട്ടിയെ ചിറ്റൂർ താലൂക്ക് […]









