മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി എഫ്) ബഹ്റൈൻ നൽകി വരുന്ന സ്കോളർഷിപ്പ് പദ്ധതിയുടെ ഈ വർഷത്തെ വിതരണം ഉദ്ഘാടനം ചെയ്തു. അരീക്കോട് മജ്മഅ് ദഅവാ കോളേജിലെ 10 വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തുക ഐ.സി എഫ് നാഷണൽ നേതാക്കൾ മജ്മഅ് സാരഥി വടശ്ശേരി ഹസ്സൻ മുസ്ല്യാർ ക്ക് കൈമാറി.
വിദ്യഭ്യാന മേഖലയിൽ ഐ.സി എഫ് നടപ്പിലാക്കുന്ന ബഹുമുഖ പ്രവർത്തന പദ്ധതികളിലൊന്നായ സ്കോളർഷിപ്പ് എല്ലാവർഷവും കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നായി തിരെഞ്ഞെടുക്കപ്പെടുന്ന 160 വിദ്യാർത്ഥികൾക്കാണ് നൽകി വരുന്നത്. പുതുവർഷത്തോട നുബന്ധിച്ച് ഐ.സി എഫ് പുറത്തിറക്കുന്ന ബഹുവർണ്ണ കലണ്ടർ വിതരണത്തിലൂടെയാണ് സ്കോളർഷിപ്പ് ഫണ്ട് സമാഹരിക്കുന്നത്.
ഐ.സി.എഫ്. നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സംഗമത്തിൽ സയ്യിദ് അസ്ഹർ അൽ ബുഖാരി, കെ.സി സൈനുദ്ധീൻ സഖാഫി, അഡ്വ: എം സി. അബ്ദുൽ കരീം, റഫീക്ക് ലത്വീഫി വരവൂർ, അബ്ദുൽ ഹകീം സഖാഫി കിനാലൂർ,, മുസ്ഥഫ ഹാജി കണ്ണപുരം, സിയാദ് വളപട്ടണം, അബ്ദുസ്സമദ് കാക്കടവ് എന്നിവർ സംബന്ധിച്ചു.ശമീർ പന്നൂർ സ്വാഗതവും ഷംസുദ്ധീൻ പൂക്കയിൽ നന്ദിയും പറഞ്ഞു









