തിരുവനന്തപുരം: എസ്എസ്കെ ഫണ്ടിൻറെ ആദ്യ ഗഡുവായി തടഞ്ഞുവെച്ചിരുന്ന 92.41 കോടി രൂപ കേരളത്തിന് ലഭിച്ചു. ഇതിനു പിന്നാലെ രണ്ടും മൂന്നും ഗഡു പിന്നാലെ ലഭിക്കും എന്നാണ് വിവരം. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിന് പിന്നാലെയാണ് സർക്കാരിനു നേട്ടം. കരാറിൽ നിന്ന് സർക്കാർ പിന്നോട്ട് പോയെങ്കിലും കേന്ദ്രത്തിനു കത്ത് അയച്ചിരുന്നില്ല. ഇത് നേട്ടമായിരിക്കുകയാണ്. എന്നാൽ പദ്ധതിയിൽ നിന്ന് പിന്മാറുന്നതിലെ കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഫണ്ട് കിട്ടിയതോടെ സിപിഐക്കും വിഷയത്തിൽ കടുത്ത എതിർപ്പ് പ്രകടിപ്പിക്കാനാകില്ല. കത്ത് അയക്കാൻ തീരുമാനിച്ചത് കഴിഞ്ഞ […]








