വാഷിങ്ടൺ: ന്യൂയോർക്ക് നഗരത്തിന്റെ പുതിയ മേയർ സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് സ്ഥാനാർഥി സൊഹ്‌റാൻ മംദാനി വിജയിച്ചതിന് തൊട്ടുപിന്നാലെ സാമൂഹികമാധ്യമമായ എക്‌സിൽ വൈറ്റ്ഹൗസ് പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. ‘ട്രംപ് ആണ് നിങ്ങളുടെ പ്രസിഡന്റ്’ എന്ന കുറിപ്പാണ് വൈറ്റ്ഹൗസ് പങ്കുവെച്ചിട്ടുള്ളത്. അതേസമയം മംദാനിയെ തോൽപിക്കാൻ പല ശ്രമങ്ങളും ട്രംപ് നടത്തിയെങ്കിലും അവയെല്ലാം അമ്പേ പരാജയപ്പെടുകയായിരുന്നു. അതുപോലെ ഈ വിജയം ട്രംപിനേറ്റ കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് മംദാനിയുടെ വിജയത്തിന് തൊട്ടുപിന്നാലെ ഇത്തരത്തിലൊരു കുറിപ്പ് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചത്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ കർടിസ് […]









